രാഷ്ട്രീയ ലാഭത്തിന് വേണ്ടി വായിൽ തോന്നുന്നത് പറയുന്നവരെ സൂക്ഷിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : ആർ.എസ്.എസ് മുഖപത്രമായ കേസരിയിൽ മത പരിവർത്തനത്തെ കുറിച്ച് ലേഖനം എഴുതിയത് ന്യായികരിക്കുന്നത് രാഷ്ട്രീയ ലാഭം ആഗ്രഹിക്കുന്നവരാണെന്നും രാഷ്ട്രിയ ലക്ഷ്യത്തോടെ മതത്തെ ഉപയോഗിക്കുന്നവരാണ് യഥാർത്ഥ തീവ്രവാദികൾ എന്നും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.1964 ൽ വത്തിക്കാൻ മത പരിവർത്തനം നിരോധിച്ചതാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് ഷോണിന് അറിയാമായിട്ടും അദ്ദേഹം ഹിന്ദു പെൺകുട്ടിയെ മത പരിവർത്തനം നടത്തിയത് ശരി ആണോ?

Advertisements

കേരളത്തിൽ മത പരിവർത്തന നിരേദന നിയമം കൊണ്ടുവരണം എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റോ മറ്റ് നേതാക്കളോ ആവശ്യപ്പെടത്ത സാഹചര്യത്തിൽ മത പരിവർത്തനം നടത്തിച്ച ബി .ജെ .പി വൈസ് പ്രസിഡണ്ടിന് ഇക്കര്യം പറയാൻ എന്താണ് യോഗ്യത.ചത്തീസ്ഗഢിൽ മത പരിവർത്തനം ആരോപിച്ച് ബജ്രഗദൾ പ്രവർത്തകർ കന്യാസ്ത്രീകളെ ആക്രമിക്കുകയും സർക്കാർ കേസെടുത്ത് ജയിലിൽ അടച്ചതും ന്യായികരിക്കാൻ സാധിക്കുമോ?ഒഡിഷയിൽ ക്രൈസ്തവ പുരോഹിതരെ അടക്കം സ്ക്കൂൾ കോമ്പൗണ്ടിൽ കയറി കൈയേറ്റം ചെയ്തത് ശരി ആണോ?ഇസ്ലാം മത വിശ്വാസപ്രകാരം പന്നി ഇറച്ചി ഭക്ഷിക്കുന്നത് തെറ്റാണെങ്കിലും അവർ പന്നി ഇറച്ചി കഴിക്കുന്നവരെ തല്ലി കൊല്ലാറില്ല.ഹൈന്ദവ മത വിശ്വാസ പ്രകാരം പശു ഗോമാതാവാണ് മാംസം ഭക്ഷിക്കരുത് എന്ന് പറയുന്നതിലും തർക്കമില്ല.പക്ഷെ അത് ഭക്ഷിക്കുന്നവരെ തല്ലി കൊല്ലുന്നത് ന്യായികരിക്കാൻ പറ്റുമോ.ഞാൻ എന്റെ മാതാപിതാക്കൾ പകർന്ന് തന്ന ക്രിസ്ത്യൻ വിശ്വാസ പ്രകാരം ജീവിക്കുന്ന വ്യക്തിയാണ്.ഞാൻ ഉൾപ്പെടുന്ന ക്രിസ്ത്യൻ സമൂഹം പറയുകയാണ് ബെത് ലഹേമിലെ കാലിത്തൊഴുത്തിൽ ലോക രക്ഷകനായ ഉണ്ണീശോ പിറന്നപ്പോൾ ലോകത്തിലെ പക്ഷി മുഗാദികൾ എല്ലാം കാണാൻ എത്തിയിരുന്നു. അതിനാൽ ആട്, പോത്ത്, പന്നി, കോഴി, താറാവ് ഉൾപ്പടെ ഒരു മൃഗത്തെയും കൊല്ലാനും ഭക്ഷിക്കാനും പാടില്ല എന്ന് പറഞ്ഞാൽ അത് ന്യായികരിക്കാൻ സാധിക്കുമോ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഷോൺ ശശികലയുടെ നിലവാരത്തിലേയ്ക്ക് താഴരുതെന്നും ബിജെപിയിൽ നിന്ന് ന്യൂനപക്ഷ പീഢനത്തെ എതിർത്ത് കൈയ്യടി വാങ്ങാൻ ശ്രമിക്കണമെന്നും,ഭരണഘടന പൗരന് നൽകിയിരിക്കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിൽ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും, ഭാഷ സംസാരിക്കാനും , വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്യം നിലനിൽക്കണമെന്നും എതെങ്കിലും തീവ്രവാദ സംഘടന ഭരണഘടന ഭേദഗതി വരുത്തണം എന്ന് പറയുന്നത് കേന്ദ്ര സർക്കാർ പുച്ചിച്ച് തള്ളണമെന്നും,വർഗീയത ആര് പറഞ്ഞാലും എതിർക്കപ്പെടേണ്ടതാണെന്നും കോട്ടയം പ്രസ്സ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സജി പറഞ്ഞു.

Hot Topics

Related Articles