പഞ്ചാബിനെ വീഴ്ത്തി നോക്കൗട്ട് ഗംഭീരമാക്കാൻ സഞ്ജുവും പിള്ളേരും ; ഐപിഎല്ലിൽ ഇന്ന് പഞ്ചാബ് രാജസ്ഥാൻ പോരാട്ടം

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സ് ഇന്ന് പ‌ഞ്ചാബ് കിംഗ്സിനെ നേരിടും. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.തുടർ തോല്‍വികളില്‍ നിന്ന് രക്ഷപെടണം. പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം സുരക്ഷിതമാക്കണം. രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ പതിമൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ലക്ഷ്യങ്ങള്‍ പലതാണ് സഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയല്‍സിന്.

Advertisements

പന്ത്രണ്ട് കളിയില്‍ എട്ടിലും പൊട്ടി അവസാന സ്ഥാനസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പഞ്ചാബിന് ഇനി നഷ്ടപ്പെടാൻ ഒന്നുമില്ല. സ്വപ്നതുല്യമായി ടങ്ങിയ രാജസ്ഥാൻ അവസാന മൂന്ന് കളിയും തോറ്റു. നാട്ടിലേക്ക് മടങ്ങിയ ജോസ് ബട്‍ലറിന് പകരം യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ ആരെത്തും എന്നാണ് ആകാംക്ഷ. ധ്രുവ് ജുറലിന് ഓപ്പണറായി സ്ഥാനക്കയറ്റം നല്‍കിയില്ലെങ്കില്‍ ടി20 സ്പെഷ്യലിസ്റ്റായ ടോം കോഹ്‍ലർ കാഡ്മോർ അരങ്ങേറ്റം കുറിച്ചേക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്യാപ്റ്റൻ സ‌ഞ്ജുവിന്‍റെയും റിയാൻ പരാഗിന്‍റെയും ബാറ്റിംഗിലാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. പരിക്ക് മാറിയ ഷിമ്രോണ്‍ ഹെറ്റ്മെയർ തിരിച്ചെത്തും. പന്തെറിയുമ്ബോള്‍ പവർ പ്ലേയില്‍ ട്രെന്‍റ് ബോള്‍ട്ടും മധ്യഓവറുകളില്‍ അശ്വിൻ-ചാഹല്‍ കൂട്ടുകെട്ടും ഡെത്ത് ഓവറുകളില്‍ സന്ദീപ് ശർമ്മയും സഞ്ജുവിന് കരുത്താവും. പരിക്കേറ്റ ശിഖർ ധവാന് പകരം പഞ്ചാബിനെ നയിക്കുന്ന സാം കറനും ഓപ്പണർ ജോണി ബെയ്ർസ്റ്റോയും ഇറങ്ങുന്നത് സീസണിലെ അവസാന മത്സരത്തിനാണ്. ലിയാം ലിവിംഗ്‌സ്റ്റണ്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങിയതിനാല്‍ മധ്യനിരയില്‍ ആരാകും പകരം ഇറങ്ങുക എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. കഴിഞ്ഞമാസം മൊഹാലിയില്‍ ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാൻ മൂന്ന് വിക്കറ്റിന് ജയിച്ചു. ഇരുടീമും ആകെ ഏറ്റുമുട്ടിയത് 27 കളിയില്‍. രാജസ്ഥാൻ പതിനാറിലും പഞ്ചാബ് പതിനൊന്നിലും ജയിച്ചു. ഗുവാഹത്തിയില്‍ ഈസീസണില്‍ നടന്ന രണ്ട് കളിയിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നതിനാല്‍ ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.

Hot Topics

Related Articles