ന്യൂസ് ഡെസ്ക് : രാജസ്ഥാൻ റോയല്‍സിനെ കെ കെ ആറിന് എതിരെ വിജയിപ്പിച്ച ജോസ് ബട്ലർ താൻ വിരാട് കോഹ്ലിയും ധോണിയും മുൻപ് ചെയ്തിട്ടുള്ള കാര്യമാണ് ചെയ്യാൻ ശ്രമിച്ചത് എന്ന് പറഞ്ഞു.ഐപിഎല്ലില്‍ ഉടനീളം നിരവധി തവണ അവിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ധോണിയെയും കോഹ്‌ലിയെയും പോലെയുള്ള കളിക്കാർ, അവർ ഇപ്പോഴും കളിയുടെ അവസാനം വരെ നില്‍ക്കും. അവസാനം വരെ നിന്നാല്‍ വിജയിപ്പിക്കാൻ ആകും എന്ന് അവർ വിശ്വസിക്കുന്നു. അവരുടെ രീതി അതാണ്, ഞാനും അതാണ് ചെയ്യാൻ ശ്രമിച്ചത്. ബട്ലർ പറഞ്ഞു.
“വിശ്വസിക്കുന്നത് തുടരുക, അതായിരുന്നു ഈ കളിയില്‍ നിർണായകമായത്. താളത്തിനായി ഞാൻ അല്‍പ്പം പാടുപെടുകയായിരുന്നു ഈ മത്സരത്തില്‍. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് നിരാശ തോന്നുന്നു അല്ലെങ്കില്‍ നിങ്ങള്‍ സ്വയം ചോദ്യം ചെയ്യുന്നു. എങ്കിലും കുഴപ്പമില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു. ശാന്തമായി നിന്നപ്പീള്‍ താളം തിരികെ ലഭിക്കും.” ബട്ലർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ സെഞ്ച്വറിയുമായി രാജസ്ഥാൻ റോയല്‍സിനെ വിജയത്തില്‍ എത്തിക്കാൻ ബട്ലറിനായിരുന്നു. 60 പന്തില്‍ 107 റണ്‍സ് എടുത്ത് ബട്ലർ പുറത്താകാതെ നില്‍ക്കുക ആയിരുന്നു.