ന്യൂസിലൻഡിൽ പോകാൻ പണം കണ്ടെത്താൻ കഞ്ചാവ് വിൽപ്പന : നാട്ടിലെ മാന്യന്റെ കടയിൽ ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട : നാലര കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ 

തൊടുപുഴ : ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട. നാലരക്കിലോ കഞ്ചാവുമായി രണ്ടുപേരെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടി.   വണ്ടന്മേട് പച്ചക്കറി കട നടത്തുന്ന തമിഴ്നാട് കമ്പം മാരിയമ്മൻകോവിന് എതിർവശം ചുരുളിചാമി (75),  കഞ്ചാവ് വില്പനക്കായി എത്തിച്ചു നൽകിയിരുന്ന ഇടുക്കി ജില്ലയിൽ മേലെചിന്നാർ പാറയിൽ വീട്ടിൽ ജോച്ചൻ മൈക്കിൾ (45) എന്നിവരെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ്  ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

Advertisements

ജില്ലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ല ഡാൻസാഫ് ടീം അംഗങ്ങളും, വണ്ടൻമേട് പോലീസും, കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘങ്ങളും, സംയുക്തമായി  അതി സാഹസികമായി തിരച്ചിൽ നടത്തുകയായിരുന്നു. 

തുടർന്ന് നാലര കിലോയോളം വരുന്ന കഞ്ചാവ് പിടികൂടി വണ്ടൻമേട് ഭാഗങ്ങളിൽ സ്കൂൾ,  കോളേജ് കുട്ടികൾ ഉൾപ്പെടെ കഞ്ചാവിന് അടിമകൾ ആണെന്ന് നിരന്തരം പരാതി പോലീസിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു താഴെ ഇയാൾ  കഞ്ചാവ് കടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാർ സഹിതം പിടിയിലായത് .  വണ്ടന്മേട്  കുടുംബമായി വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ചുരുളിച്ചാമി പച്ചക്കറി കച്ചവടത്തിന്റെ മറവിൽ ആണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. 

ഇതിനുമുൻപ് ചുരുളിച്ചാമി ഹാൻസ് കച്ചവടം നടത്തിയതിന് പോലീസിന്റെ  പിടിയിലായിരുന്നു  ചുരുളിച്ചാമിക്ക് കഞ്ചാവ് വിൽപ്പന നടത്താൻ മൊത്തമായി കഞ്ചാവ് നൽകിയിരുന്ന ആളാണ് ജോച്ഛൻ ഇയാൾ കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി  ആണ് സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്നത്. മേലെ ചിന്നാർ ഭാഗങ്ങളിൽ മാന്യനായി നടന്നിരുന്ന ജോച്ചൻ സ്വയം ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കാത്ത ആളാണ്.

 കഞ്ചാവ് വിറ്റു കിട്ടുന്ന പണം ന്യൂസിലാൻഡിൽ പോയി സ്ഥിരതാമസം ആക്കുവാൻ വേണ്ടി സൂക്ഷിക്കുകയാണ് എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത് ഇയാൾക്ക് കഞ്ചാവ് ലഭിക്കുന്നതിന്റെ ഉറവിടം അന്വേഷിക്കുമെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ അറിയിച്ചു. അന്വേഷണ സംഘത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസിന്റെ മേൽനോട്ടത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ, കമ്പംമെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ വി.എസ്   അനിൽകുമാർ, വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ് ഐ മാരായ, ജയചന്ദ്രൻ നായർ, പി.വി മഹേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബാബുരാജ് , സിവിൽ പോലീസ് ഓഫീസർ സതീഷ് കുമാർ കെ. എസ്, വനിത സിവിൽ പോലീസ് ഓഫീസർമാരായ വീണ ആർ, സൗമ്യ മോൾ, ഇടുക്കി ജില്ലാ ഡാൻസാഫ് ടീമംഗങ്ങൾ, കട്ടപ്പന ഡിവൈഎസ്പിയുടെ  പ്രത്യേക അന്വേഷണ സംഘാംഗങ്ങൾ എന്നിവരാണ് ഉണ്ടായിരുന്നത്. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.