12-ാം ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക : കേരള എൻ ജി ഒ അസോസിയേഷൻ 

കോട്ടയം : സംസ്ഥാന ജീവനക്കാരുടെ ശമ്പളം പരിഷ്ക്കരിക്കുവാനുള്ള 12-ാം ശമ്പള പരിഷ്ക്കരണ കമ്മിഷനെ ഉടൻ നിയമിക്കണമെന്ന് 49-ാം കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 2019 ലെ ശബള പരിഷ്ക്കരണ കുടിശികയും 19 % കുടിശിക ക്ഷാമബത്തയും ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചേർന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. 

Advertisements

ജില്ലാ സെക്രട്ടറി സോജോ തോമസ് അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ സഞ്ജയ് എസ് നായർ അവതരിപ്പിച്ച കണക്കും കൗൺസിൽ യോഗം പാസാക്കി. തുടർന്ന് നടന്ന ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി വി.പി. ബോബിൻ , സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് പറപ്പള്ളി എന്നിവർ നേതൃത്വം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് രാവിലെ 10 മണിക്ക് കോട്ടയം റെഡ് ക്രോസ് ടവ്വറിൽ നടക്കുന്ന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം പി. , നാട്ടകം സുരേഷ് എന്നിവർ പ്രസംഗിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാറും സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എ എം ജാഫർ ഖാനും യാത്രയയപ്പ് സമ്മേളനം ചാണ്ടി ഉമ്മൻ എം എൽ എ യും ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.