ജീവനക്കാരുടെ ശമ്പളം കൊള്ളയടിക്കുന്നു; ജീവാനന്ദം പദ്ധതിക്കെതിരെ പ്രതിഷേധിച്ച് എൻ ജി ഒ അസോസിയേഷൻ

പാമ്പാടി : സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷനും പങ്കാളിത്ത പെൻഷനും നിലവിലുള്ളപ്പോൾ ജീവനക്കാരുടെ ശമ്പളം കവർന്ന് പുതിയ അന്വറ്റി പദ്ധതി നടപ്പിലാക്കുന്നത് ദുരുദ്ദേശപരമാണെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാഗ്ദാനവും സർക്കാർ പാലിക്കുന്നില്ല. ജീവനക്കാരുടെ ശമ്പളം കൊള്ളയടിച്ച് സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനുള്ള കുറിക്ക് വഴിയാണ് ജീവാനന്ദം പദ്ധതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള എൻ ജി ഒ അസോസിയേഷൻ പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് സിജിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജെയിൻ കേശവൻ, സന്ധ്യ ചന്ദ്രശേഖർ, ജയശ്രീ കെ ജി, റോയി കെ ജോർജ്, സുബിൻ എബ്രഹാം, സുധീഷ് പി.എസ്, ജോസ് പി സെബാസ്ററ്യൻ, ജയ്സി പി.ജെ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles