കോട്ടയം: ജീവനക്കാർക്കും
അധ്യാപകർക്കും
2019 പ്രാബല്യത്തിലുള്ള
പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം ഒക്ടോബർ 1 ന് ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണ കുടിശികയുടെ രണ്ടാം
ഗന്ധുവും മറ്റൊരു ഉത്തരവ് ഇറക്കി അട്ടിമറിച്ചത്
കടുത്ത വഞ്ചനയാണെന്ന്
കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. തുടർച്ചയായി
ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നയത്തിനെതിരെ നടന്ന വഞ്ചനാ ദിന പരിപാടിയുടെ ഭാഗമായി പാമ്പാടി സബ് ട്രഷറിക്ക് മുമ്പിൽ
നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏപ്രിൽ മാസം ലഭിക്കേണ്ടിയിരുന്ന
ആദ്യ ഗഡു ശമ്പള പരിഷ്ക്കരണ കുടിശ്ശിക നേരത്തെ മരവിപ്പിച്ചിരുന്നു.
മൂന്നു നാലും ഗഡുക്കളുടെ കാര്യവും
അനിശ്ചിതത്ത്വത്തിലാണ്.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോഴും
2019 പ്രാബല്യത്തിൽ നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തിന് ശേഷം ക്ഷാമബത്ത ഒന്നു പോലും അനുവദിച്ചിട്ടില്ല.
നിലവിൽ ഏഴ് ശതമാനമാണ് ലഭിക്കുന്നത്.
പതിനെട്ട് ശതമാനം ക്ഷാമബത്ത കുടിശികയാണ്.
സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമായാണ്
ലഭിക്കുന്നതിന്റ ഇരട്ടിയിലധികം കുടിശികയാകുന്നത്.
ലീവ് സറണ്ടർ മൂന്ന്
വർഷമായി കിട്ടാക്കനിയാണ്.
പങ്കാളിത്ത പെൻഷനിൽ സർക്കാർ ഒളിച്ച് കളിക്കുകയാണെന്നും
അദ്ദേഹം കൂട്ടിച്ചർത്തു.
ബ്രാഞ്ച് പ്രസിഡന്റ് സിജിൻ മാത്യു അധ്യക്ഷത വഹിച്ചു. ലിജോ , സന്ധ്യ ചന്ദ്രശേഖർ, ജയശ്രീ കെ ജി, റോയി ജോർജ് , മൻസൂർ അലി, ജോസ് പി. സെബാസ്റ്റ്യൻ, ജയ്സി പി.ജെ എന്നിവർ പ്രസംഗിച്ചു.
.