ഇത്തവണ എൻജിഒ യൂണിയൻ പാമ്പാടി ഏരിയയെ വനിതകൾ നയിക്കും

കോട്ടയം: സർക്കാർ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള എൻജിഒ യൂണിയന്റെ പാമ്പാടി ഏരിയായുടെ മൂന്നാം വാർഷിക സമ്മേളനം ആലാമ്പള്ളി എൻഎസ്എസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മറ്റിയംഗം എ രതീശൻ ഉദ്ഘാടനം ചെയ്തു. ഷൈനി മോൾ പി കെ (പ്രസിഡന്റ്), ബീന എം കെ (സെക്രട്ടറി), പ്രവീൺ നവരംഗ്, വിന്നി ഇ വാര്യർ (വൈസ് പ്രസിഡന്റുമാർ), പുഷ്‌കിൻ പി എസ്, എം വി അനിലാൽ (ജോയിന്റ് സെക്രട്ടറിമാർ), സുനിൽകുമാർ.പി.ചെല്ലപ്പൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

Advertisements
ഷൈനിമോൾ പി.കെ (പ്രസിഡന്റ്)
എം.കെ. ബീന (സെക്രട്ടറി )
സുനിൽകുമാർ പി. ചെല്ലപ്പൻ (ട്രഷറർ )
പ്രവീൺ (വൈസ് പ്രസിഡന്റ്)
വിന്നി ഇ. വാര്യർ, വൈസ് പ്രസിഡന്റ്
പി.എസ്.. പുഷ്കിൻ (ജോ.സെക്രട്ടറി)
അനിലാൽ എം.വി (ജോ.സെക്രട്ടറി)

സിവിൽ സർവീസിന്റെ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ്, സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നിവർ വനിതകളായി എൻജിഒ യൂണിയന്റെ ഒരു ഏരിയാ കമ്മറ്റി സംസ്ഥാനത്ത് നിലവിൽ വരുന്നത്. പാമ്പാടിയിൽ മിനി സിവിൽ സ്റ്റേഷൻ അനുവദിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെഡി സലിം, സജിമോൻ തോമസ്, വി സി അജിത്ത്, വിമൽകുമാർ വി വി എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.