ഗാന്ധിനഗർ: ജീവനക്കാരുടെ അവകാശ നിഷേധത്തിനെതിരെ ഭരണാകൂല സംഘടനകൾകൂടി യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് എൻ ജി ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അഭിപ്രായപ്പെട്ടു.എൻ ജി ഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളജിൻ്റെ 49- മത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദന്തൽ കോളജ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബ്രാഞ്ച് പ്രസിഡൻ്റ് പി ബി ബിജു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ രഞ്ചു കെ മാത്യൂ, വി പി ബോബിൻ,മുൻസംസ്ഥാന വൈസ് പ്രസിഡൻ്റ് ബി മോഹനചന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്ജ്, സെക്രട്ടറി സോജോ തോമസ്,ട്രഷറർ സഞ്ജയ് എസ് നായർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റ്റി കെ ജയപ്രകാശ്,സംസ്ഥാനകമ്മറ്റി അംഗങ്ങളായ ജി ആർ സന്തോഷ്കുമാർ, പി സി മാത്യൂ, ജില്ലാ വൈസ് പ്രസിഡൻ്റ് മാരായ ത്രേസ്യാമ്മ മാത്യൂ, ജോബിൻ സൺ, അനൂപ് പ്രാപ്പുഴ,ജില്ലാ ജോയിൻ്റ് സെക്രട്ടറിമാരായ എ ജി പോൾ,അജീഷ് പി വി ,ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാരവി സംസ്ഥാന ആഡിറ്റർമാരായ ഇ എസ് അനിൽ കുമാർ, ടി കെ അജയ് കുമാർ ബ്രാഞ്ച് സെക്രട്ടറി ഷാഹുൽ ഹമീദ്,ട്രഷറർ എം കെ ജയമോൻ, സംസ്ഥാന കൗൺസിലറൽ ലീനാമോൾ, പി.റ്റി ബാബു,ജില്ലാ സെക്രട്ടറിയേറ്റംഗം സാലിയമ്മ കുര്യൻ, എം ബി ഷഹാസ് , കെ എ കുര്യച്ചൻ,കെ എസ് സുജിത്, വി കെ കൃഷ്ണകുമാർ എൻ എ അനീഷ് , അർജുൻ രവീന്ദ്രൻ,എസ് ബി ജയശ്രീ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ എൻ പ്രമോദ് കുമാർ,വി കെ സന്തോഷ് കുമാർ,എം എൻ വിജി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി ബി ബിജു മോൻ (പ്രസിഡൻ്റ്)ഷാഹുൽ ഹമീദ് (സെക്രട്ടറി)എം കെ ജയമോൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.