കോട്ടയം:- സിവിൽ സർവ്വീസ് മേഖലയിലെ നീതി നിഷേധത്തിനും ആനുകൂല്യ നിഷേധത്തിനുമെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഇടത് സർവ്വീസ് സംഘടനകൾ തയ്യാറാവണമെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു ആവശ്യപ്പെട്ടു.
ഏപ്രിൽ മുതൽ ലഭിക്കേണ്ട ലീവ് സറണ്ടർ ആനുകുല്യവും , ശമ്പള പരിഷ്കരണ കുടിശികയും , 15 ശതമാനം ക്ഷാമബത്ത കുടിശികയും നൽകാതെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പങ്കാളിത്ത പെൻഷനിൽ പെട്ട ജീവനക്കാർക്ക് നീതി നിഷേധിച്ചു കൊണ്ടു മുന്നോട്ട് പോകുന്ന ഇടതു പക്ഷ സർക്കാരിന്റെ നിലപാടിനെതിരെ ഇടതു സർവ്വീസ് സംഘടനകൾ മൗനം വെടിഞ്ഞ് പ്രതികരിക്കുവാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപെട്ടു.
കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം കളക്ട്രേറ്റിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ യോഗത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി സോജോ തോമസ് , ട്രഷറർ സഞ്ജയ് എസ് നായർ , സംസ്ഥാന കമ്മിറ്റി അഗം കെ.സി ആർ തമ്പി , ജില്ലാ ഭാരവാഹികളായ ജെ. ജോബിൻസൺ, ജോഷി മാത്യു, എ.ജി പോൾ, അജേഷ് പി. വി, ജില്ലാ വനിത ഫോറം കൺവീനർ സ്മിത രവി എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് പ്രസിഡൻ്റ്/സെക്രട്ടറി മാരായ സജിമോൻ സി എബ്രഹാം, പ്രതീഷ് കുമാർ കെ. സി, ബിജുമോൻ പി. ബി, പി.എൻ ചന്ദ്രബാബു, പ്രവീൻലാൽ ഓമനക്കുട്ടൻ, ജയകുമാർ കെ.എസ്, സിജിൻ മാത്യൂ,, രാജേഷ് വി. ജി, അരവിന്ദാക്ഷൻ കെ, നിധിൻ ഇ.എസ്, ജഗദീഷ് ജെ, അരുൺകുമാർ പി. ഡി, സതീഷ് വാര്യത്ത് , എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.