ദേശിയപാതയിൽ കായംകുളം മുക്കട ജംഗ്ഷന് സമീപം ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്നു. ഏലൂർ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ നിന്ന് കെ എം എം എല്ലിലേയ്ക്ക് കൊണ്ടുപോയ ഹൈഡ്രോക്ലോറിക് ആസിഡാണ് ചോർന്നത്. ആസിഡ് പതഞ്ഞ് പുറത്തേയ്ക്ക് വന്നതും പുക ഉയർന്നതും പരിഭ്രാന്തി പരത്തി. ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ടാങ്കർ നിർത്തുകയായിരുന്നു. കായംകുളം, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകളെത്തി. ചോർച്ചയുള്ള ഭാഗം അടച്ചു. തുടർന്ന് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയാണ് ആസിഡ് കൊണ്ടുപോയത്.
Advertisements