സ്കൂൾ സമയ മാറ്റം : മുട്ടുമടക്കൽ അല്ല സമസ്ത യ്ക്ക് മുന്നിൽ ശിവൻ കുട്ടിയുടെ സാഷ്ടാംഗ പ്രണാമം: എൻ. ഹരി

കോട്ടയം : സ്‌കൂള്‍ സമയമാറ്റ പ്രശ്‌നത്തില്‍ മന്ത്രി ശിവന്‍കുട്ടി കിടന്നു ഉരുളുകയാണെന്ന് ബിജെപി നേതാവ് എന്‍. ഹരി കുറ്റപ്പെടുത്തി. മതസംഘടനകളുടെ താളത്തിന് ഒപ്പം തുള്ളുന്ന പാവയായി കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി അധ:പതിച്ചു..

Advertisements

സ്‌കൂള്‍ സമയമാറ്റം അധ്യയന ചട്ടത്തിന്റെ ഭാഗമാണെന്നും അത് പുനഃ പരിശോധിക്കില്ലെന്നും ആദ്യം നിലപാടെടുത്ത മന്ത്രി പിന്നീട് അതില്‍ നിന്നും പിന്നോക്കം പോകുന്നതാണ് കാണുന്നത്. പാദപൂജ നടത്തുന്നത് ദുരാചാരം ആണെന്നും ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും പറഞ്ഞു മീശ പിരിക്കുന്ന മന്ത്രി താടിയുള്ള മതനേതാക്കളെ കാണുമ്പോള്‍ വിരളുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്രസ പഠനത്തിന് തടസ്സം വരരുതെന്നും ഓണം ക്രിസ്മസ് അവധികൾ വെട്ടിച്ചുരുക്കണമെന്നുമാണ് മതസംഘടന സംസ്ഥാന സർക്കാരിന് ഏറ്റവും ഒടുവിൽ നൽകിയിരിക്കുന്ന നിർദ്ദേശം. തങ്ങളുടെ മത പഠനത്തിനായി ഇതര മതസ്ഥരുടെ ആഘോഷ അവസരങ്ങൾ ഉപേക്ഷിക്കണം എന്നുള്ള നിർദ്ദേശം തന്നെ തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഇസ്ലാമിക രാജ്യങ്ങളിലെ പഠന ക്രമം കേരളത്തിൽ വേണമെന്ന് പരസ്യമായി ആവശ്യപ്പടാൻ ഇന്ത്യയിൽ കഴിയുന്ന ഏക സംസ്ഥാനം കേരളമായിരിക്കും. ഇസ്ലാമിക മതമൗലികവാദത്തിന് എന്നും നൽകുന്ന പ്രോത്സാഹനമാണ് ഇത്തരം ഒരു ആവശ്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഭാരതത്തിൻറെ പാരമ്പര്യത്തെയും പൈതൃകത്തെയും പുച്ഛിക്കുന്ന ശിവൻകുട്ടിക്ക് ഇക്കാര്യത്തിൽ എന്ത് അഭിപ്രായമാണ് ഉള്ളതെന്ന് അറിയാൻ താല്പര്യം ഉണ്ട്

സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായാണ് സമയ മാറ്റം ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ആലോചിച്ചത്. വിദ്യാഭ്യാസ രംഗത്ത് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാണ് ഇത്തരത്തിലുളള ക്രമീകരണം കൊണ്ടുവരുന്നത്. കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വ്യക്തമായി മനസിലാക്കുന്നതിനായാണ് അധ്യയന സമയത്തില്‍ മാറ്റം വരുത്തിയത്.

പക്ഷേ അത്തരത്തിലൊരു തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഒരു മത സംഘടന പരസ്യ എതിര്‍പ്പുമായി രംഗത്തു വന്നു. മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നായിരുന്നു അഭിപ്രായം. ഇതോടെ ശിവന്‍കുട്ടിയുടെ സ്വരം മൃദുവായി. വിയോജിപ്പു രേഖപ്പെടുത്തിയ സംഘടനയുമായി ചര്‍ച്ചയാകാമെന്നായി ആദ്യപ്രതികരണം. ഇതിനിടെ പഠന സമയം വര്‍ധിപ്പിച്ചത് ഹൈസ്‌കൂള്‍ ക്ലാസിലേക്ക് മാത്രം ചരുക്കി. വെള്ളിയാഴ്ച്ച പൂര്‍ണമായി ഒഴിവാക്കി. എന്നിട്ടും മതസംഘടന നിലപാട് കടുപ്പിച്ചതോടെ ശിവന്‍കുട്ടി എന്തു വിട്ടുവീഴ്ച്ചയ്ക്കും തയാറായി ഇരിക്കുകയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്‌കൂള്‍ സമയ മാറ്റം ഫലപ്രദമായി നടപ്പാക്കികഴിഞ്ഞു. എന്നാല്‍ മതേതരത്വം വാതോരാതെ പ്രസംഗിക്കുന്ന കേരളത്തില്‍ ഇപ്പോഴും നടപ്പാക്കിയിട്ടില്ല.

കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഈ മാറ്റത്തെ എതിര്‍ക്കുന്ന മതസംഘടനകള്‍ നടത്തുന്ന ഇതര സിലിബസിലുളള വിദ്യാലയങ്ങളില്‍ പുലര്‍ച്ച എട്ടുമണിയോടെ കുട്ടികള്‍ സ്‌കൂളികളിലെത്തും. വൈകുന്നേരം നാലുമണിവരെയാണ് പലപ്പോഴും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലായി സ്‌കൂളില്‍ ചെലവിടേണ്ടിവരുന്ന സമയം.

Hot Topics

Related Articles