പാലായിലെ നിതിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇട്ടത് ഒരാഴ്ച മുന്‍പ്; കോളജില്‍ ഇന്ന് തെളിവെടുപ്പ്: പ്രതിയെ റിമാന്‍ഡ് ചെയ്യും

കോട്ടയം : പാലായിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ നിതിനയുടെ കൊലപാതകത്തില്‍ ഇന്ന് തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസില്‍ എത്തിച്ച് തെളിവെടുക്കും.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട നിതിനയുടെ സംസ്‌കാരം ഇന്ന് ബന്ധുവീട്ടില്‍ നടക്കും. ഇപ്പോള്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം തലയോലപ്പറമ്ബിലെ വീട്ടില്‍ എത്തിച്ച് പൊതുദര്‍ശനത്തിനും വെയ്ക്കും. പാലാ സെന്റ് തോമസ് കോളേജില്‍ മൂന്നാം വര്‍ഷ ഫുഡ് ആന്‍ഡ് ടെക്നോളജി വിദ്യാര്‍ത്ഥികളാണ് ഇരുവരും.

Advertisements

നിതിനാ മോളെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.ഇന്ന് തന്നെ സംഭവം നടന്ന് പാലാ സെന്റ് തോമസ് കോളജില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അടക്കം ഇയാള്‍ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. .

Hot Topics

Related Articles