അമ്മയും മകളും മാത്രമടങ്ങുന്ന കുടുംബം; സാമൂഹിക സംഘടന വച്ച് നല്‍കിയ വീട് പ്രളയത്തില്‍ തകര്‍ന്നു; അഭിഷേകിന്റെ പ്രണയപ്പകയില്‍ ഒടുങ്ങിയത് രോഗിയായ അമ്മയുടെ പ്രതീക്ഷയായ മകള്‍

കോട്ടയം: നിധിനയുടെ മരണത്തോടെ ഒറ്റപ്പെട്ടത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അമ്മ. ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന അമ്മ ഏഴു വര്‍ഷം മുമ്പാണ് നിധിനയോടൊപ്പം തലയോലപറമ്പിലെ പത്താം വാര്‍ഡില്‍ താമസം തുടങ്ങുന്നത്. ഒരു സാമൂഹിക സംഘടന നല്‍കിയ വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഉണ്ടായ പ്രളയത്തില്‍ ഇവരുടെ വീടിന് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായി.

Advertisements

കാര്യമായ ജോലിയൊന്നുമില്ലാത്ത അമ്മയ്ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്നുമായിരുന്നു കുടുംബം കഴിഞ്ഞുപോന്നത്. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷായിരുന്നു നിധിന. ആശുപത്രിയിലേക്ക് പോകാനായി അമ്മയും പരീക്ഷയ്ക്കായി കോളേജില്‍ പോകാന്‍ നിധിനയും ഒരുമിച്ചാണ് ഇന്ന് വീട്ടില്‍ നിന്നിറങ്ങിയത്. രാവിലെ മകളെ ബസ് കയറ്റിവിട്ട ശേഷം അമ്മ ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് വേണ്ടി പോകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീട്ടില്‍ നടക്കുന്ന എല്ലാ വിവരങ്ങളും അയല്‍വാസികളുമായി പങ്കുവക്കുന്ന നിതിനയുടെ അമ്മ മകള്‍ക്ക് എന്തെങ്കിലും ഭീഷണിയുള്ളതായി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മകളുടെ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണ നിതിനയുടെ അമ്മയും പാലായിലെ മരിയന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെതന്നെയാണ് നിതിനയുടെ മൃതദേഹവും സൂക്ഷിച്ചിരിക്കുന്നത്.

Hot Topics

Related Articles