നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം..! പശുവിനെ വെട്ടാൻ പാടില്ല എന്ന് സിസ്റ്റമില്ല; കൃത്യമായ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നിഖില വിമൽ; സൈബർ ആക്രമണവുമായി സംഘപരിവാർ; നിഖിലാ വിമലിന്റെ വൈറലായ വീഡിയോ കാണാം

ജാഗ്രതാ
വൈറൽ
കൊച്ചി: സിനിമാ അഭിമുഖത്തിൽ പറഞ്ഞ നിലപാടിന്റെ പേരിൽ യുവനടി നിഖിലാ വിമലിനെതിരെ സംഘപരിവാർ സൈബർ ആക്രമണം. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം എന്ന് അഭിമുഖത്തിൽ നിഖിലാ വിമൽ പറഞ്ഞതാണ് ഇപ്പോൾ വിവാദമായി മാറിയിരിക്കുന്നത്. തന്റെ പുതിയ ചിത്രമായ ജോ ആന്റ് ജോയുടെ ഭാഗമായുള്ള പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ നിഖില സ്വീകരിച്ച നിലപാടാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സംഘപരിവാർ വിരുദ്ധ നിലപാടാണ് എന്ന് പ്രചരിപ്പിച്ച് ഇടത് അനുഭാവി പ്രൊഫൈലുകൾ നിഖില വിമലിന് പിൻതുണ നൽകുമ്പോൾ, സംഘ പരിപവാർ പ്രൊഫൈലുകൾ നിഖിലയ്ക്ക് എതിരെ രംഗത്ത് എത്തിക്കഴിഞ്ഞു.

Advertisements

നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻപറ്റില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് നിഖില വിമൽ കൃത്യമായ മറുപടി നൽകുന്നത്.
ചെസ് കളിയിൽ ജയിക്കാൻ എന്തു ചെയ്യണം.
കുതിരയെ വെട്ടുന്നതിനു പകരം പശുവിനെ ആക്കാം.. പശുവിനെ വെട്ടാൻ പറ്റില്ലല്ലോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
നിഖിലയുടെ മറുപടി ഇങ്ങനെ
നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞത് പശുവിനെ വെട്ടാൻ പറ്റില്ല എന്ന്. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ല എന്ന് സിസ്റ്റമില്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിൽ അങ്ങനെ ഒരു നിയമമില്ല. മൃഗങ്ങളെ സംരക്ഷിക്കാനാണെങ്കിൽ എല്ലാത്തിനെയും സംരക്ഷിക്കണം. പശുവിനെ മാത്രം അങ്ങിനെ ഒരു കൺസിഡറേഷൻ ഇല്ലന്നും നിഖില പറയുന്നു. വന്യമൃഗങ്ങളെ സംരക്ഷിക്കുന്നത് വംശനാശ ഭീഷണിമൂലമാണ്. പശുവിനെ വെട്ടാൻ പാടില്ല എന്നു പറയുമ്പോൾ കോഴിയെയും കൊല്ലാൻ പാടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വിമർശനത്തിന് എതിരെ കടുത്ത പ്രതിഷേധമാണ് സംഘപരിവാർ പ്രൊഫൈലുകളിൽ ഉയരുന്നത്. സംഘപരിവാറിന്റെ അനുകൂല ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ ഔട്ട് സ്‌പോക്കൺ നിഖിലയുടെ അഭിമുഖം വന്നതിനു ശേഷം ഉടൻ തന്നെ ട്രോളുമായി രംഗത്ത് എത്തി. നിഖിലയ്ക്ക് എതിരായ നിലപാടാണ് ട്രോളിൽ സംഘപരിപാർ സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ കണ്ണൂർക്കാരിയാണ് നിലപാടാണ് എന്ന വ്യാഖ്യാനവുമായി ഒരു വിഭാഗം ഇടത് അനുകൂലികളും രംഗത്ത് എത്തിയിട്ടുണ്ട്.

സിനിമാ പ്രമോഷന്റെ ഭാഗമായുള്ള നിഖിലയുടെ അഭിമുഖം പ്ലാൻഡ് ആണ് എന്ന പ്രചാരണമാണ് സംഘപരിവാർ പ്രൊഫൈലുകൾ ഉയർത്തുന്നത്. എന്നാൽ, മാസാംഹാരമോ പശുവിനെയോ ഭക്ഷിക്കാൻ നിയന്ത്രണങ്ങളൊന്നുമില്ലാത്ത സംസ്ഥാനത്ത് എന്തിനാണ് നിഖിലയുടെ വാക്കുകളെ സംഘപരിവാർ എതിർക്കുന്നതെന്നാണ് ചോദ്യം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ നിമിഷ സഞ്ജയനു നേർക്കുണ്ടായ പ്രചാരണത്തിന്റെ സമാന സ്വാഭാവത്തിലുള്ള ആക്രമണമാണ് ഇപ്പോൾ നിഖിലയ്ക്ക് എതിരെയും ഉണ്ടാകുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.