നിലമ്പൂർ വിജയം: കോട്ടയം വൈക്കത്ത് ആഹ്ലാദപ്രകടനം നടത്തി കോൺഗ്രസ്

വൈക്കം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം കൈവരിച്ച യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് വൈക്കം ടൗണിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. വൈക്കം പാർട്ടി ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം വൈക്കം ടൗൺ പ്രൈവറ്റ് ബസ്റ്റാൻഡിൽ അവസാനിച്ചു. തുടർന്ന് ശ്രീ കെ എൻ രാജപ്പന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് വൈസ് പ്രസിഡന്റ് വി ബിൻസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ സോണി സണ്ണി,ജി രാജീവ്, ഇ കെ ജോസ്, എം ടി അനിൽകുമാർ, ഇടവട്ടം ജയകുമാർ,ശ്രീരാജ് ഇരുമ്പേ പള്ളി, ജോർജ് വർഗീസ്, വർഗീസ് പുത്തൻചിറ,കെ സുരേഷ് കുമാർ, കെ ബിനുമോൻ,ഷടാനനൻ നായർ, കെ സജീവ്, പ്രീത രാജേഷ്, ഷീജ ഹരിദാസ്,കെ ബാബുരാജ്, വി ടി സത്യജിത്,പി ഡി ബിജിമോൾ, ബിന്ദു ഷാജി,ധനാജ്ഞയൻ, കെ എൻ ദേവരാജൻ,സുധാകരൻ കാലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles