കോട്ടയം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്
കോട്ടയത്ത് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു പക്ഷ മുന്നണി സർക്കാർ കഴിഞ്ഞ 9 വർഷക്കാലമായി നടത്തിവരുന്ന ജനദ്രോഹ നടപടികൾക്കും ഭരണ രംഗത്തെ അഴിമതിക്കും എതിരെയുള്ള ശക്തമായ പ്രതിക്ഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കാൻ പോകുന്നത്.
വന്യജീവി ആക്രമണവും കാർഷിക മേഖലയുടെ തളർച്ചയും മലയോര മേഖലയോടുള്ള അവഗണനയും പിണറായി സർക്കാരിനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ദുർഭരണം അവസാനിപ്പിക്കാൻ നിലമ്പൂരിലെ യു.ഡി.എഫ് വിജയം അനിവാര്യമാണന്നും പി.ജെ.ജോസഫ് കൂട്ടിച്ചേർത്തു. നിലമ്പൂരിലെ
യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് കേരളാ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന നേതാക്കൾ ഉൾപ്പെടുന്ന 25 അംഗ സമിതിക്ക് യോഗം രൂപം നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി നേതാക്കളായ
പി.സി.തോമസ് മോൻസ് ജോസഫ് എംഎൽഎ , ജോയി ഏബ്രഹാം, ഫ്രാൻസിസ് ജോർജ് എം.പി. തോമസ് ഉണ്ണിയാടൻ, അപു ജോൺ ജോസഫ്, ജോസഫ് എം പുതുശ്ശേരി,എം.പി പോളി,ജോൺ കെ. മാത്യൂസ്,കെ.എഫ്.വർഗീസ് ,ഡോ.ഗ്രേ സമ്മ മാത്യു, തോമസ് എം. മാത്തുണ്ണി,രാജൻ കണ്ണാട്ട്,റെജി ചെറിയാൻ, ഏബ്രഹാം കല മണ്ണിൽ, ജോർജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ,കുഞ്ഞു കോശി പോൾ, ജോണി അരീക്കാട്ടിൽ മാഞ്ഞൂർ മോഹൻകുമാർ, പ്രൊഫ.എം.ജെ ജേക്കബ്, വർഗീസ് മാമ്മൻ, മാത്യു ജോർജ്, ജയ്സൺ ജോസഫ്, സി.വി കുര്യാക്കോസ്, പി.എം.ജോർജ്, ജോസഫ് കളപ്പുരക്കൽ, ജോണി ചെക്കിട്ട, പ്രൊഫ.ഷീലാ സ്റ്റീഫൻ, റോയി ഉമ്മൻ,വർഗീസ് വെട്ടിയാങ്കൽ, ചെറിയാൻ ചാക്കോ, കെ.വി.കണ്ണൻ, ജോൺസ് കുന്നപ്പള്ളിൽ, എ.കെ.ജോസഫ്, പ്രിൻസ് ലൂക്കോസ്, വി.ജെ.ലാലി,പോൾ സൺ ജോസഫ്, സന്തോഷ് കാവുകാട്ട് ,ബിനു ചെങ്ങളം,എന്നിവർ പ്രസംഗിച്ചു.