നിപ്പ ബാധിച്ചത് വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് : കേരളത്തിൽ അഞ്ചാം തവണയും നിപ്പ 

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചാം വട്ടവും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത. ഇത്തവണ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 2018ല്‍ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത നിപ അന്ന് 18 പേരുടെ ജീവനെടുത്തിരുന്നു. പിന്നീട് 2019ല്‍ എറണാകുളത്തും 21ല്‍ കോഴിക്കോട് ചാത്തമംഗലത്തും കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയിലെ തന്നെ മരുതോങ്കര പഞ്ചായത്തിലും നിപ വൈറസ് ബാധയുണ്ടായി. ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും സംസ്ഥാനത്ത് നിപ വൈറസ് ബാധയുണ്ടായത്. 14കാരനുമായി സമ്ബര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. 

Advertisements

മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെന്പ്രശേരി സ്വദേശിയായ ഒമ്ബതാം ക്ളാസ് വിദ്യാര്‍ത്ഥി സ്കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്ബഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഇന്നലെ വൈകീട്ടോടെ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ ഇന്നു രാവിലെ സ്രവസാംപിള്‍ പുനെ ലാബിലേക്ക് അയച്ചു. ഇതിനിടെ, അടിയന്തര യോഗം വിളിച്ച ആരോഗ്യ മന്ത്രി നിപ പ്രൊട്ടോക്കോള്‍ പ്രകാരമുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകീട്ടോടെ കുട്ടിക്ക് നിപ തന്നെയെന്ന സ്ഥിരീകരണം വന്നു. രോഗം സ്ഥിരീകരിച്ചതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. കുട്ടിയുമായി സന്പര്‍ക്കത്തില്‍ വന്ന ഒരാള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാള്‍ ഉള്‍പ്പെട്ടെ സന്പര്‍ക്ക പട്ടികയിലുളളവരെല്ലാം നിരീക്ഷണത്തിലാണ്.കുട്ടി നേരത്തെ ചികില്‍സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.

Hot Topics

Related Articles