ചെറുവള്ളി പാലം നിർമ്മാണ ഉദ്ഘാടനം മാർച്ച് മൂന്ന് ഞായറാഴ്ച

കോട്ടയം: മണിമലയാറിനു കുറുകെ നിർമ്മിക്കുന്ന ചെറുവള്ളി പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മാർച്ച് 3 ഞായറാഴ്ച രാവിലെ 9.30 ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയേയും മണിമല – പഴയിടം- ചേനപ്പാടി റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ചെറുവള്ളി.

Advertisements

 ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  മുകേഷ് കെ. മണി (വാഴൂർ), അജിതാ രതീഷ് (കാഞ്ഞിരപ്പള്ളി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. സി.ആർ. ശ്രീകുമാർ (ചിറക്കടവ്), ബിനോയ് വർഗ്ഗീസ് ( മണിമല), ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്തംഗം എമേഴ്‌സൺ ദേവസ്യ, ഗ്രാമപഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, മിനി മാത്യു, പൊതുമരാമത്ത് വകുപ്പു  പാലങ്ങൾ വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ എം.ടി. ഷാബു, അസിസ്റ്റന്റ് എൻജിനീയർ എ. ഹഫീസ് മുഹമ്മദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ജി. ലാൽ, അഡ്വ. എം.എ.ഷാജി, എ.എം. മാത്യു, അഡ്വ. പി.ജീരാജ്, പി.പി.ഇസ്മയിൽ, കെ.വി.നാരായണൻ നമ്പൂതിരി, ജോബി കേളിയംപറമ്പിൽ, ഷെമീർ ഷാ, കെ.എച്ച്. റസാക്ക്, എച്ച്.അബ്ദുൾ അസീസ്, സി. വി. തോമസുകുട്ടി, തമ്പിച്ചൻ മങ്കാശ്ശേരി, ജോസ് മടുക്കക്കുഴി, ചെറുവള്ളി പള്ളി വികാരി റവ.ഫാദർ അജി അത്തിമൂട്ടിൽ തുടങ്ങിയവർ പങ്കെടുക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.