ഞാലിപ്പുവാനാണു താരം : കർഷകർക്ക് മികച്ച വിപണിയും വിലയും നൽകി ഞാലിപ്പൂവൻ

കോട്ടയം : വിപണിയിൽ കർഷകർ ഉത്പാദിപ്പിച്ച പഴവർഗങ്ങൾ വിലയിടിവ് നേരിടുമ്പോഴും തല ഉയർത്തിപിടിച്ചു നിൽക്കുകയാണ് ഞാലിപ്പൂവൻ. നിലവിൽ ഒരു കിലോ ഞാലിപ്പുവൻ പഴത്തിന്റെ വിപണി വില നൂറുരൂപയാണ്.

Advertisements

വിപണിയിൽ എല്ലാസമയത്തും അൻപതു രൂപയ്ക്ക് മുകളിൽ ഞാലിപ്പുവന് വില ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ഞാലിപ്പുവൻ കുല പത്തുമുതൽ പതിനാലു കിലോവരെ തൂക്കം വരും. ഒരു വാഴക്ക് നൂറു രൂപായിൽ താഴെ മാത്രമാണ് ഉൽപ്പാദന ചിലവു വരുന്നത്. പണ്ട് നമ്മുടെ നാട്ടിൽ വ്യാപകമായി ഞാലിപ്പുവൻ വാഴ കൃഷി ചെയ്തിരുന്നു.

ഇവിടുത്തെ ഞാലിപ്പുവൻ വാഴ കൃഷിയെ തകർക്കുവാൻ അന്യ സംസ്ഥാന ലോബി ആഴത്തിൽ ചെത്തിയ വാഴ കന്നുകൾ വ്യാപകമായി കേരളത്തിലേക്ക് ഇറക്കി അത്യുത്പാദനം ഉള്ളതാണ് എന്ന് തെറ്റി ധരിപ്പിച്ച് കച്ചവടക്കാരെ ഇടനിലയാക്കി കർഷകരിൽ എത്തിച്ചു.

ഇത് വാങ്ങിവെച്ച കർഷകരുടെ കന്നുകൾ വ്യാപകമായി ചീഞ്ഞുപോയി. ഇപ്പോൾ കേരളത്തിലെ വിപണിയിൽ എത്തുന്നതിൽ എൺപതു ശതമാനവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവയാണ്. ഗുണനിലവാരം ഇല്ലാത്ത വാഴ കന്നുകൾ വ്യാപകമായി വിപണിയിൽ എത്തിയതാണ് ഞാലിപ്പുവൻ വാഴ കൃഷി നമ്മുടെ നാട്ടിൽ കുറയാൻ കാരണം.

നിലവിൽ ഞാലിപ്പുവൻ വാഴ കൃഷി പ്രോൽസാഹിപ്പിക്കാൻ കൃഷി വകുപ്പ് കാര്യമായി ഒന്നുംതന്നെ ചെയ്യുന്നില്ല. ഗുണനിലവാരം ഉള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു.

Hot Topics

Related Articles