കോട്ടയം : കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എൻ എൽ സി ജില്ലാ കമ്മിറ്റി ‘കൈ കോർക്കാം നമ്മൾക്ക് ‘എന്ന മുദ്രാവാക്യം ഉയർത്തി കോട്ടയത്ത് നടത്തിയ പ്രേതിഷേധ ധർണ എൻ സി പി സംസ്ഥാന സെക്രട്ടറി ടി വി ബേബി ഉദ്ഘാടനം ചെയ്തു. എൻ ൽ സി ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പള്ളി ആദ്യക്ഷത വഹിച്ചു. ബാബു കപ്പക്കാലാ, അജീഷ്കുമാർ, ഗോപിദാസ് തറപ്പിൽ, പി സി ഫിലിപ്പ്, ടി കെ നാണപ്പൻ,വി കെ രഘുവരൻ, എം ആർ രാജു, രഞ്ജനാഥ് കോടിമത എന്നിവർ പ്രസംഗിച്ചു.
Advertisements