നീറ്റ് പരീക്ഷയില്‍ ദുരനുഭവം; വിദ്യാര്‍ഥിനികള്‍ക്ക്
പിന്തുണ നല്‍കുമെന്ന് യുവജന കമ്മീഷന്‍; യുവജന കമ്മീഷന്‍ അദാലത്തില്‍ 15 കേസ് തീര്‍പ്പാക്കി

കോട്ടയം: നീറ്റ് പരീക്ഷയില്‍ ദുരനുഭവം നേരിട്ട വിദ്യാര്‍ഥിനികള്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്‍കുമെന്നു കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോം പറഞ്ഞു.
കോട്ടയം കളക്ട്രേറ്റിലെ വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍.
നീറ്റ് പരീക്ഷ വിഷയത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പൊലീസ് മേധാവിയോടും കോളജ് അധികൃതരോടും സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും ചിന്താ ജേറോം പറഞ്ഞു.

Advertisements

പയ്യപ്പാടിയിലെ സ്വാശ്രയ കോളജിലെ അധ്യാപകര്‍ ശമ്പളക്കുടിശികയും സെക്യൂരിറ്റി ഡെപ്പോസിറ്റും ലഭിക്കുന്നതു സംബന്ധിച്ചു നല്‍കിയ പരാതിയില്‍ കോളജ് മാനേജ്മന്റ് മൂന്നു മാസത്തിനുള്ളില്‍ തുക നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവായി. പാമ്പാടി, ചങ്ങനാശേരി സ്വദേശിനികള്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതികളില്‍ യുവതികള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വാഹനാപകടവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തതു സംബന്ധിച്ച് പുനരന്വേഷണം നടത്തണമെന്ന യുവാവിന്റെ പരാതിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനെ വച്ച് പുനരന്വേഷണത്തിന് നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഒഴിവു കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുന്നതായി സൂചിപ്പിച്ച് ഭിന്നശേഷിയുള്ള ഡോക്ടര്‍ യുവതി നല്‍കിയ പരാതിയില്‍ അടിയന്തരമായി വിദഗ്ധ സമിതി കൂടി ഒഴിവു കണ്ടെത്താന്‍ കമ്മീഷന്‍ ഉത്തരവിട്ടു. കോട്ടയം ജില്ലാ അദാലത്തില്‍ പരിഗണിച്ച 29 കേസുകളില്‍ 15 എണ്ണം തീര്‍പ്പാക്കി. 14 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. പുതുതായി നാലു പരാതികള്‍ ലഭിച്ചു. യുവജന കമ്മീഷനംഗം കെ.പി. പ്രശാന്ത്, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

Hot Topics

Related Articles