എസ് പി പിള്ള സ്മൃതി ദിനം : സംഘാടക സമിതി രൂപീകരിച്ചു.

ഏറ്റുമാനൂർ: മലയാള ചലച്ചിത്രലോകത്തെ ചാർളി ചാപ്ലിൻ എന്ന് വിശേഷിപ്പിക്കുന്ന ഏറ്റുമാനൂർ സ്വദേശി എസ് പി പിള്ളയുടെ നാല്പതാമത് സ്മൃതി ദിനം ആചരിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു.

Advertisements

എസ് പി പിള്ള സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 39 വർഷമായി അദ്ദേഹം ദിവംഗതനായ ജൂൺ 12 എസ് പി പിള്ള സ്മൃതി ദിനമായി ആചരിച്ചു വരുകയാണ്. 40 -ാം ചരമവാർഷികമായ 2025 ജൂൺ 12 ന് ട്രസ്റ്റിൻ്റെ അഭിമുഖ്യത്തിൽ നടത്തുന്ന എസ്പി പിള്ള സ്മൃതിദിനം സമുചിതമായി ആചരിക്കുന്നതിന് എൻ പി സുകുമാരൻ ചെയർമാനായും സിറിൽ നരിക്കുഴി ജനറൽ കൺവീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ട്രസ്റ്റ് പ്രസിഡൻ്റ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ച യോഗം നഗരസഭ അധ്യക്ഷ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം മുഖ്യ പ്രസംഗവും നഗരസഭ പ്രതിപക്ഷ നേതാവ് ഇ എസ് ബിജു ആമുഖപ്രഭാഷണവും നടത്തി.ജി ജഗദീഷ് സ്വാമി ആശാൻ , പി കെ രാജൻ, കെ ജി ഹരിദാസ്, എം കെ സുഗതൻ, ടിപി മോഹൻദാസ്, ആർ രവികുമാർ, ബന്നി ഫിലിപ് , എ ആർ രവീന്ദ്രൻ, കെ എസ് ശശികുമാർ,ഷാജി തള്ളകം, വിദ്യ ആർ പണിക്കർ, രാജേന്ദ്രകുമാർ പി ആർ , പി എ മായിൻ ,ടോമി നരിക്കുഴി, ജോൺ ജോസഫ്, ഇ. എൻ ഗോപാലകൃഷ്ണൻ ബന്നി പൊന്നാരം, യു പി ജോസ്, സുരേഷ് ബാബു പി ബി പ്രകാശ് മണി , ശ്രീലക്ഷ്മി, എന്നിവർ പ്രസംഗിച്ചു.

ചടങ്ങിനോടനുബന്ധിച്ച് മുൻവർഷങ്ങളിലെപ്പോലെ 10,12ക്ലാസുകളിൽ ഇക്കൊല്ലത്തെ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് അല്ലങ്കിൽ എ വൺ കിട്ടിയ ഏറ്റുമാനൂർ നഗര പരിധിയിലെ വിദ്യാർത്ഥികളെ ആദരിക്കും.

അഭിനയ രംഗത്ത് മികവു പുലർത്തുന്ന കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കുന്ന കലാകാരന് ഇക്കൊല്ലം മുതൽ എസ് പി പിള്ള സ്മാരക അവാർഡ് സമ്മാനിക്കും.

വാർഷികത്തോടനുബന്ധിച്ച് ജൂൺ 13 ന് എസ് പി പിള്ളയുടെ ശിഷ്യനും ട്രസ്റ്റ് സെക്രട്ടറിയുമായ ജി ജഗദീഷ്സ്വാമിയാശാനും സുഹൃത്തുക്കളും അഭിനയിച്ച് റോബിൻ മാത്യുവിൻ്റെ നിർമാണത്തിൽ ജി എം മനു സംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടർ എന്ന ചലച്ചിത്രം പ്രദർശനത്തിനെത്തും.

വിശദ വിവരങ്ങൾക്ക് 6282241929 നമ്പരിൽ ബന്ധപ്പെടുക.

Hot Topics

Related Articles