ബിജുമേനോന്റെ ആദ്യത്തെ സോളോ സൂപ്പർ ഹിറ്റ് ചിത്രമാണ് വെള്ളിമൂങ്ങ. ജിബു ജേക്കബ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തീയറ്ററിൽ വൻ വിജയം നേടിയ ഈ ചിത്രം ഏറ്റെടുക്കാൻ ആരും തയ്യാറായില്ലെന്ന് സംവിധായകൻ ജിബു പറയുന്നു.
പരിചയമുള്ള ചില സംവിധായകരെ കഥ പറഞ്ഞ് കേൾപ്പിച്ചു എങ്കിലും അവർ ആരും കഥാപാത്രത്തിന്റെ ഫ്രഷ്നസ് എന്താണെന്ന് മനസ്സിലാക്കിയില്ല. അവർ അത് റിജക്ട് ചെയ്യുക ആയിരുന്നു. അങ്ങനെയാണ് ഈ ചിത്രം താന്‍ തന്നെ ചെയ്യാന്‍ തീരുമാനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. പിന്നീടാണ് ചിത്രത്തിൻറെ കാസ്റ്റിനെ കുറിച്ച് ചിന്തിച്ചത്. മമ്മൂട്ടി ചെയ്താൽ നന്നായിരിക്കും എന്ന് ചിലർ പറഞ്ഞു. പക്ഷേ മമ്മൂട്ടി നേരത്തെ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രം ചെയ്യാത്ത ഒരാൾ ചെയ്താൽ നന്നാകും എന്നതായിരുന്നു തൻറെ വീക്ഷണം. മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിൽ മമ്മൂട്ടിയിലേക്ക് എത്തപ്പെടാനും വലിയ പ്രയാസമാണ്. കഥ രൂപപ്പെട്ടപ്പോൾ മുതൽ തന്നെ മനസ്സിൽ ഉണ്ടായിരുന്നത് ബിജുമേനോൻ ആയിരുന്നു. അങ്ങനെയാണ് ബിജുവിനോട് ഈ കഥ പറയുന്നത്. കഥ കേൾക്കുന്നതിനിടെ ദ്ദേഹം ഇടയ്ക്കിടെ ചിരിക്കുന്നുണ്ടായിരുന്നു. ബിജു ഈ സിനിമ ചെയ്യാം എന്ന് അറിയിച്ചു. ബിജുവിന് മാത്രമല്ല അജു വർഗീസിനും ടിനി ടോമിനും ഈ കഥ ഒരുപാട് ഇഷ്ടപ്പെട്ടു.
എന്നാൽ ചിത്രത്തിന് ഒരു നിർമ്മാതാവിനെ കിട്ടാൻ ഒരുപാട് നടക്കേണ്ട സാഹചര്യമുണ്ടായി. എന്നാൽ പ്രോജക്ട് ഓണാകാതെ ആയപ്പോൾ പെട്ടെന്ന് പടം നടക്കാൻ വേറെ ഏതെങ്കിലും ആർട്ടിസിനെ കാസ്റ്റ് ചെയ്യാന്‍ ബിജു തന്നോട് പറഞ്ഞിരുന്നു. വെള്ളിമൂങ്ങ ചെയ്യുന്നതിനു മുൻപ് ബിജുമേനോന് അത്ര മാർക്കറ്റ് ഇല്ലായിരുന്നു. വെള്ളിമൂങ്ങക്ക് ശേഷമാണ് ബിജുമേനോൻ കൂടുതൽ മുഴുനീള നായിക വേഷങ്ങൾ ചെയ്തു തുടങ്ങിയത്. ബിജുമേനോന്റെ ഒപ്പം അഭിനയിക്കാനും പലരും തയ്യാറായില്ല. അതിനും ഒരുപാട് കഷ്ടപ്പെട്ടു. അപ്പോഴാണ് അജു വർഗീസ് അതിന് തയ്യാറാകുന്നത്. ചിത്രത്തിൽ ആസിഫ് അലിയുടെ ഗസ്റ്റ് അപ്പിയറൻസിന് വേണ്ടി താൻ ഒരുപാട് ശ്രമങ്ങൾ നടത്തിയതായും സംവിധായകൻ പറയുന്നു.