കോട്ടയം : നോൺ വെൽ എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ( കെ പി എസ് എം എ) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രവർത്തക കൺവെൻഷൻ നടത്തി കുമാരനല്ലൂർ ദേവി വിലാസംവൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിച്ച കൺവെൻഷനിൽ ജില്ലാ പ്രസിഡൻ്റ് ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡണ്ട് കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജില്ലാ രക്ഷാധികാരി ഹാജി കെ എ മുഹമ്മദ് അഷറഫ്,ജില്ലാ ജനറൽ സെക്രട്ടറി ജോജി കരിമാങ്കൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. ഗുലാബ് ഖാൻ, ജില്ലാ ട്രഷറർ ആർ മധുലാൽ, സംസ്ഥാന കമ്മിറ്റി അംഗം കെ ആർ വിജയൻ, കുമാരനല്ലൂർ ഡി. വി സ്കൂൾസ് ജനൽ മാനേജർ മുരളി കെ. എ എന്നിവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭിന്നശേഷി വിഷയത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം തടസ്സപ്പെട്ടിരിക്കുന്ന എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.