അഡ്വ.കെ.അനിൽകുമാറിന്റെ നോവൽ നരബലി പ്രകാശനം ജൂലായ് ഒന്നിന്; പ്രകാശനം നിർവഹിക്കുന്നത് നിയമസഭാ സ്പീക്കർ എം.ബി രാജേഷ്

കോട്ടയം: സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാറിന്റെ നോവൽ നരബലിയുടെ പ്രകാശനം ജൂലായ് ഒന്ന് വെള്ളിയാഴ്ച കോട്ടയത്ത് നടക്കും. വൈകിട്ട് അഞ്ചിന് കോട്ടയം ദർശന കൾച്ചറൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ നോവൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പ്രകാശനം ചെയ്യും. പ്രശസ്ത കഥാകാരൻ ആർ.ഉണ്ണി പുസ്തകം ഏറ്റുവാങ്ങും. സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. ഡോ.ബിച്ചു എക്‌സ് മലയിൽ പുസ്തകം പരിചയപ്പെടുത്തും. ബി.ശശികുമാർ സ്വാഗതവും, ലിവിങ് ലീഫ് പബ്ലിക്കേഷൻസ് ഡയറക്ടർ എബ്രഹാം കുര്യൻ നന്ദിയും രേഖപ്പെടുത്തും.
തിരുവാർപ്പിൽ 1927 ൽ നടന്ന സഞ്ചാര സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും കിളിരൂരിലെ ഒരു സഹസ്രാബ്ദം പഴക്കമുള്ള ബുദ്ധവിഗ്രങ്ങളെപ്പറ്റിയും നേരത്തെ തന്നെ കെ.അനിൽകുമാർ എഴുതിയിട്ടുണ്ട്. ഇതിനായി നാടിന്റെ ചരിത്രം തേടിയുള്ള യാത്രയിലാണ് നരബലി നടന്നിരുന്ന ഒരിടത്തെപ്പറ്റി അറിവ് ലഭിച്ചതെന്ന് കെ.അനിൽകുമാർ എഴുതുന്നു. ഒരു നൂറ്റാണ്ടിനപ്പുറമുള്ള മനുഷ്യജീവിതത്തിന്റെ നീറ്റലുകൾ മനസിനെ മഥിച്ചപ്പോൾ വാർന്നു വീണ ചരിത്രാഖ്യായികയാണ് നോവലെന്നും അദ്ദേഹം പറയുന്നു. ലിവിംങ് ലീഫ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.