തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ അവസാനിപ്പിക്കുക; അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ

തലയോലപ്പറമ്പ് : തൊഴിലുറപ്പ് മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ അവസാനിപ്പിക്കണമെന്ന്
അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ തലയോലപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എം സി ജോസഫൈൻ നഗറിൽ (മറവൻതുരുത്ത് ഇടവട്ടം എസ്എൻഡിപി ഓഡിറ്റോറിയം)നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി അനിത ഉദ്ഘാടനം ചെയ്തു. അമ്പിളി പ്രസന്നകുമാർ (കൺവീനർ), ജയ അനിൽ, പി ആർ സലില എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സുഷമ സന്തോഷ് രക്തസാക്ഷി പ്രമേയവും അമ്പിളി മായാത്മജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി രഞ്ജുഷ ഷൈജി പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്കുട്ടി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisements

ജില്ലാ പ്രസിഡന്റ് കെ വി ബിന്ദു, സംസ്ഥാന കമ്മിറ്റി അംഗം കവിത റെജി, സിപിഐഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ ശെൽവരാജ്, സംഘാടക സമിതി ചെയർമാൻ ടി എസ് താജു എന്നിവർ സംസാരിച്ചു. പ്രമേയ കമ്മിറ്റി കൺവീനർ ഷീബ കലേഷ് പ്രമേയവും ക്രെഡൻഷ്യൽ കമ്മിറ്റി കൺവീനർ രമ ദേവി ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ പി കെ മല്ലിക സ്വാഗതവും വി കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരവാഹികൾ ;
അമ്പിളി പ്രസന്നകുമാർ (പ്രസിഡന്റ് )
രഞ്ജുഷ ഷൈജി (സെക്രട്ടറി )
പി കെ മല്ലിക ( ട്രഷറർ)
സുഷമ സന്തോഷ്, ആശാ ബാബു (വൈസ് പ്രസിഡന്റ് )
ജയ അനിൽ, നിഷ സജി (ജോയിന്റ് സെക്രട്ടറി )

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.