ചങ്ങനാശേരി : ജന്മം കൊണ്ടല്ല കർമ്മം കൊണ്ട് മഹാനായ വ്യതിയാണ് മന്നത്ത് പത്മനാഭൻ എന്ന് തെന്നല ബാലകൃഷ്ണ പിള്ള. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിയ്ക്ക് വേണ്ടി നില കൊള്ളുകയും അതിന്റെ പേരിൽ വ്യക്തിപരമായി തനിക്ക് എന്ത് സംഭവിച്ചാലും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യാത്ത ആളായിരുന്നു അദ്ദേഹം. ദൃഡനിശ്ചയവും ഇച്ഛാശക്തിയും ഉള്ള നേതാവായിരുന്നു മന്നത്ത് പത്മനാഭൻ. ചിലർക്ക് ജന്മം കൊണ്ട് മഹത്വം ലഭിക്കും. അതുകൊണ്ട് തന്നെ തന്റെ കർമ്മം കൊണ്ട് മഹത്വം നേടിയെടുക്കുകയാണ് മന്നമെന്നും അദേഹം പറഞ്ഞു. എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച സി.രാധാകൃഷ്ണന് അഞ്ച് പവന്റെ സ്വർണ മാലയും സമ്മാനമായി എൻ എസ് എസ് നൽകി. മന്ത്രി കെ.ബി ഗണേഷ് കുമാർ , എൻ.കെ പ്രേമചന്ദ്രൻ എം.പി , എൻ എസ് എസ് ട്രഷറർ എൻ.പി അയ്യപ്പൻ പിള്ള , വൈസ് പ്രസിഡന്റ് സംഗീത് കുമാർ എന്നിവർ പ്രസംഗിച്ചു.