എൻ എസ് എസ് ലഹരി വിരുദ്ധ ദിനം : മുട്ടമ്പലം എൻ എസ് കരയോഗം ലഹരി വിരുദ്ധ യോഗം നടത്തി

മുട്ടമ്പലം : നായർ സർവ്വീസ് സെസ്സെറ്റിയുടെ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മുട്ടമ്പലം എൻ എസ് എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ മന്നം സെൻ്ററിൽ കരയോഗം പ്രസിഡണ്ട് ടി എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് ഉദ്ഘാടനം ചെയ്തു . ഭരണ സമിതി അംഗം വി എൻ ശിവൻ പിള്ള പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ഭരണസമിതി അംഗം ബി എസ് ഉഷാകുമാരി ,വനിതാ സമാജം പ്രസിഡണ്ട് പി എൻ സരളാദേവി എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles