ചങ്ങനാശ്ശേരി : എൻഎസ്എസ് രജിസ്ട്രാർ പി. എൻ. സുരേഷ് രാജിവെച്ചു. രാജിക്കിടയാക്കിയ കാരണങ്ങൾ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാൻ ശശി തരൂരിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട ചില ആക്ഷേപങ്ങളാണ് രാജിക്ക് ഇടയാക്കിയതെന്നും പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തരൂരിൻ്റെ സന്ദർശനത്തിനും, മുഖ്യാതിഥി ആക്കുന്നതിനും ചുക്കാൻ പിടിച്ചത് സുരേഷാണെന്ന രീതിയിലുള്ള പ്രചാരണവും മന്നം ജയന്തി ആഘോഷത്തിന് ശേഷം എൻഎസ്എസ് നായക സഭാംഗങ്ങൾക്കിടയിൽ ഉയർന്നിരുന്നതായും പറയപ്പെടുന്നുണ്ട്.
മന്നം ജയന്തി ചടങ്ങ് നടന്നതിന്റെ പിറ്റേദിവസം ചില പത്രങ്ങളിൽ തരൂരും സുകുമാരൻ നായരും സുരേഷും മാത്രം ചടങ്ങിൽ നിൽക്കുന്ന ദൃശ്യം വന്നിരുന്നു. ഇത് ചില അഭിപ്രായ വ്യത്യാസങ്ങൾക്ക് വഴിവെച്ചതായും സൂചനകളുണ്ട്.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി നൽകിയതെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്.
ബദൽ ക്രമീകരണം വരുന്നതുവരെ രജിസ്ട്രാറുടെ ചുമതല എൻഎസ്എസ് ജനറൽ സെക്രട്ടറി ഏറ്റെടുത്തിട്ടുണ്ട്.
കൽപിത സർവകലാശാലയുടെ വൈസ് ചാൻസിലർ പദവി രാജിവെച്ചിട്ടാണ് പി. എൻ. സുരേഷ് എൻഎസ്എസ് രജിസ്ട്രാർ ചുമതല ഏറ്റെടുത്തത്.