എൻ.എസ്.എസ് വൈക്കം യൂണിയൻ മഹാസമ്മേളനം; ഇന്ന് പതാക ഉയർത്തും

വൈക്കം: എൻഎസ്എസ് വൈക്കം യൂണിയൻ 13ന് നടത്തുന്ന നായർ മഹാസമ്മേളനത്തിന് മുന്നോടിയായി ഇന്ന് സെപ്റ്റംബർ ഒൻപത് ചൊവ്വാഴ്ച വൈക്കം കായലോര ബീച്ച് മൈതാനിയിൽ പതാക ഉയരും. കടുത്തുരുത്തിയിൽ നിന്നു പതാകയും തലയോലപ്പറമ്പിൽനിന്ന് കൊടിമരവും വെച്ചൂരിൽ കൊടിക്കയറും മുളക്കുളത്തുനിന്നും മന്നത്ത് പദ്മനാഭന്റെ ഛായാചിത്രവും ചെമ്പിൽനിന്ന് ചട്ടമ്പി സ്വാമികളുടെ ഛായാചിത്രവും വൈകുന്നേരം നാലിന് വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോമ്പൗണ്ടിൽ എത്തിചേരും.

Advertisements

യൂണിയൻ ഭാരവാഹികളുടെയും വൈക്കം മേഖലയുടെയും നേതൃത്വത്തിൽ സ്വീകരിച്ച് വാഹനങ്ങളുടെയും പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സമ്മേളന നഗറിലേക്കാനയിക്കും. അഞ്ചിന് സമ്മേളന വേദിയായ ബീച്ച് മൈതാനിയിൽ യൂണിയൻ ചെയർമാൻ പിജിഎം നായർ കാരിക്കോട് പതാക ഉയർത്തും.യൂണിയൻ മേഖല, കരയോഗം ഭാരവാഹികളും വനിതാസമാജം പ്രവർത്തകരും പങ്കെടുക്കും.

Hot Topics

Related Articles