പാലാ : മുത്തോലിയിൽ നേഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മുത്തോലി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാണിയാക്കാട് കല്ലറയ്ക്കൽ സാജൻ്റെ മകൾ സിൽഫയാണ് മരിച്ചത്. ഹൈദ്രാബാദിൽ ആണ് നേഴ്സിംഗ് വിദ്യാർത്ഥിനിയായ സിൽഫ ജൂൺ ഒന്നിന് തിരിച്ച് പോകാനായി ഇരിയ്ക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സിൽഫ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. സിൽഫയുടെ അമ്മ വിദേശത്താണ്. പിതാവ് സാജൻ ജോലിക്കും സഹോദരൻ പഠനാവശ്യത്തിനുമായി പോയതായിരുന്നു. സഹോദരൻ മടങ്ങി എത്തിയപ്പോഴാണ് സിൽഫയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പാലാ പോലീസ് മേൽ നടപടി സ്വീകരിച്ചു.
Advertisements