നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായിസാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം പൂവന്‍തുരത്ത് തിരുഹൃദയ കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി സാമൂഹിക അവബോധ ബോധവത്ക്കരണ ക്ലാസ്സും ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രത്യേകിച്ച് അന്ധബധിര വൈകല്യമുള്ള വ്യക്തികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവര്‍ക്കായി ലഭ്യമാക്കേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ചും ക്ലാസ്സുകള്‍ നടത്തപ്പെട്ടു. കൂടാതെ ഫീല്‍ഡ് വിസിറ്റും നടത്തപ്പെട്ടു. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, പെറ്റ്‌സി പീറ്റര്‍ എന്നിവര്‍ പഠന ശിബിരത്തിന് നേതൃത്വം നല്‍കി.

Advertisements

Hot Topics

Related Articles