അന്തരിച്ച ട്വന്റിഫോർ ന്യൂസ് ബ്യൂറോ ചീഫ് ദിൽജിത്തിന്റെ മൃതദേഹം അൽപസമയത്തിനകം കോട്ടയം പ്രസ്‌ക്ലബിൽ എത്തിക്കും; അന്തിമോപചാരം അർപ്പിക്കാൻ കണ്ണീരോടെ കോട്ടയത്തെ പൊതുസമൂഹം

കോട്ടയം: രാവിലെ അന്തരിച്ച കോട്ടയം 24 ചാനലിന്റെ ബ്യൂറോ ചീഫ് സി.ജി ദിൽജിത്തിന്റെ മൃതദേഹം അൽപ സമയത്തിനകം കോട്ടയം പ്രസ് ക്ലബിൽ എത്തിക്കും. നവംബർ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രസ്‌ക്ലബിൽ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പ്രസ്‌ക്ലബിലെ ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്ന മൃതദേഹത്തിൽ കോട്ടയത്തിന്റെ പൊതുസമൂഹം അന്ത്യാഞ്ജലി അർപ്പിക്കും.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് ഏറ്റുവാങ്ങും.

Advertisements

കോട്ടയം നഗരത്തിലെ നിറസാന്നിധ്യമായിരുന്ന ദിൽജിത്തിന്റെ വിടവാങ്ങൽ മാധ്യമ ലോകത്തിന് തന്നെ നൊമ്പരമായി മാറിയിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മന്ത്രി വി.എൻ വാസവൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇനി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കോട്ടയം പ്രസ്‌ക്ലബിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേമായ തലയോലപ്പറമ്പിലേയ്ക്കു കൊണ്ടുപോകും. വൈകിട്ട് നാലു മണിയ്ക്കു ശേഷം സംസ്‌കാരം നടക്കും. വൈക്കം തലയോലപ്പറമ്പ്, അടിയം ചെല്ലാശേരി ഗോപി അനിത ദമ്പതികളുടെ മകനാണ്. ഭാര്യ – പ്രസീത

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.