കോട്ടയം : ഒ സി ആശ്രയ സ്വാന്തനം – വീൽചെയർ വിതരണം ഡിസംബർ 29 ന് നടക്കും. പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മൻ എം എൽ എയുടെ വസതിയിലാണ് പരിപാടി നടക്കുക. തോമസ് മാർ തിമോത്തിയോസ് വീൽചെയർ വിതരണം ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എം എൽ എ അധ്യക്ഷത വഹിക്കും. മലങ്കര യാക്കോബായ മർത്തമറിയം സമാജം കോട്ടയം ഭദ്രാസനം ഉമ്മൻ ചാണ്ടി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് മുഖേനെയാണ് എട്ട് വീൽ ചെയറുകൾ വിതരണം ചെയ്യുന്നത്.
Advertisements