നാഗമ്പടത്തെ ഒറീസ സ്വദേശിയുടെ കൊലപാതകം: പ്രതിയെ കുടുക്കിയത് ‘പൊലീസ് ബുദ്ധി’; ഒറീസ സ്വദേശിയായ കൊലപാതകിയെ തന്ത്രപരമായി കുടുക്കിയത് റെയിൽവേയിലെ എ.എസ്.ഐ

കോട്ടയം: നാഗമ്പടത്ത് ഒറീസ സ്വദേശിയെ കൊലപ്പെടുത്തിയ ശേഷം എത്തിയ പ്രതി കീഴടങ്ങിയതല്ല, തന്ത്രപരമായി പൊലീസ് കുടുക്കിയതാണെന്ന വിവരം പുറത്ത്. നേരത്തെ പ്രതി റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയതാണെന്നായിരുന്നു വിവരം പുറത്തു വന്നത്. എന്നാൽ, പ്രതിയും മദ്യലഹരിയിലായ മറ്റൊരാളും ബഹളം വച്ചു കൊണ്ടു റെയിൽവേ പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയപ്പോൾ തന്ത്രപരമായി കാര്യങ്ങൾ ചോദിച്ച് മതസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് ഇവരെ കുടുക്കിയത്.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവങ്ങൾ. റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്ന് മൂന്നു പേർ റെയിൽവേ പൊലീസ് സ്റ്റേഷനിലേയ്ക്ക് ഓടിയെത്തുകയായിരുന്നു. ഈ മൂന്നു പേരിൽ മുന്നിലെത്തിയ ആൾ ഇതര സംസ്ഥാന തൊഴിലാളിയായിരുന്നു. ഇയാൾക്കു പിന്നിൽ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി മദ്യലഹരിയിലാണ് എത്തിയത്. ഇതിനു പിന്നിലായി ഒരു റെയിൽവേ ഗുഡ്‌ഷെഡ് തൊഴിലാളിയും എത്തി.
സാധാരണ ഗതിയിൽ റെയിൽവ് പൊലീസ് സ്റ്റേഷനിലേയ്ക്ക് മദ്യലഹരിയിൽ എത്തുന്നവരെ അപ്പോൾ തന്നെ പറഞ്ഞു വിടുകയാണ് പതിവ്. എന്നാൽ, ആദ്യം എത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ പിന്നാലെ എത്തിയ തൊഴിലാളി വെട്ട്.. വെട്ട് എന്ന് പറഞ്ഞതിൽ സംശയം തോന്നിയ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുമോൻ നായർ ആദ്യം എത്തിയ ആളെ തടഞ്ഞു വയ്ക്കുകയായിരുന്നു. തുടർന്ന് ഇയാളോട് വിവരങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. ഗുഡ്‌ഷെഡിനു സമീപത്ത് അക്രമം ഉണ്ടായി എന്ന വിവരം മാത്രമാണ് ലഭിച്ചത്. തുടർന്ന് റെയിൽവേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഹഫീസും, അനസും ചേർന്ന് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
ഇതോടെ മുൻപ് കോട്ടയം ജില്ലയിലെ പൊലീസിന്റെ സക്വാഡിൽ ജോലി ചെയ്തു പരിജയമുള്ള ബിജുമോൻ നായർ ഉടൻ തന്നെ കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെകടർ യു.ശ്രീജിത്തിനെ വിവരം അറിയിച്ചു. ഗുഡ്‌ഷെഡ് റോഡിൽ എന്തോ സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും, പ്രതിയെന്നു സംശയിക്കുന്നയാൾ റെയിൽവേ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും ഇദ്ദേഹം സി.ഐയെ അറിയിച്ചു.
ഇത് അനുസരിച്ച് രണ്ടു പൊലീസ് ഉദ്യോഗസ്ഥർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചേർന്നു. ഇവരോട് ഗുഡ്‌ഷെഡ് റോഡിൽ അന്വേഷണം നടത്താൻ ബിജുമോൻ നായർ നിർദേശിച്ചു. ഇത് അനുസരിച്ച് ഈ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു പൊലീസ് സംഘം പ്രതിയായ ഒറീസ സ്വദേശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒറീസ ഗോഞ്ചാം ജില്ല ബുർദ ശിശിറാ (27) ണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ഒറീസ ബറംപൂർ ബറോദ്ദ രാജേന്ദ്ര ഗൗഡ (40) യെ റെയിൽവേ പൊലീസ് ഈസ്റ്റ് പൊലീസിനു കൈമാറിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles