മുടിയുടെ ആരോഗ്യം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കുന്നതാണ്. എന്നാൽ ചില അവസരങ്ങളിൽ എങ്കിലും മുടിയുടെ അനാരോഗ്യം നിങ്ങളുടെ ആത്മവിശ്വാസത്തെ കുറക്കുന്നു. എന്നാൽ എന്താണ് ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നത് എന്തുകൊണ്ടാണ് മുടി കുറയുന്നത് തുടങ്ങി ഒരു നൂറ് ചോദ്യങ്ങൾ പലപ്പോഴും നമ്മുടെ മുന്നിലുണ്ടാവും. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും സൗന്ദര്യ സംരക്ഷണവും എല്ലാം പലപ്പോഴും മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നതാണ്.
എന്നാൽ ഈ പ്രശ്‌നത്തെ നമുക്ക് വളരെ എളുപ്പത്തിൽ ഇനി പരിഹരിക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാം. അതിൽ മുടി കൊഴിയുന്നതിന് പരിഹാരം കാണുന്നതിനും മുടിക്കുണ്ടാവുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധിക്കാം. എണ്ണകൾ തന്നെയാണ് ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നത്. എന്നാൽ ഏതൊക്കെ തരത്തിലുള്ള എണ്ണയാണ് ഉപയോഗിക്കേണ്ടത് എന്നും ഈ എണ്ണ മുടിയിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നും നമുക്ക് നോക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അർഗൻ ഓയിൽ
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അർഗൻ ഓയിൽ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഇത് മുടിയിൽ അത്ഭുതങ്ങൾ കാണിക്കും. നിങ്ങളുടെ മുടി സംരക്ഷിക്കുന്നതിനുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് അർഗൻ ഓയിലിൽ ഉള്ളത്. ഇത് സൂര്യാഘാതത്തിൽ നിന്ന് മുടിയെ സംരക്ഷക്കുകയും മുടിയുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ആന്റി ഓകിസിഡന്റുകളും വിറ്റാമിൻ ഇയും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടിയുടെ കട്ടി വർദ്ധിപ്പിച്ച് കൊഴിയുന്നതിൽ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മുടി കൊഴിച്ചിലിന് പ്രധാന കാരണമായ അറ്റം പിളരുന്നതിൽ നിന്നും പരിഹാരം കാണുന്നതിന് അർഗൻ ഓയിൽ സഹായിക്കുന്നു.
ആവണക്കെണ്ണ
മുടിയുടെ ആരോഗ്യത്തിന് ആവണക്കെണ്ണ സഹായിക്കുന്നു. ഇതിലുള്ള പോഷകങ്ങൾ തന്നെയാണ് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്. ഇത് തലയോട്ടിക്ക് ആരോഗ്യം നൽകുന്നതോടൊപ്പം തന്നെ ഈർപ്പവും പോഷകങ്ങളും നൽകുന്നു. അതോടൊപ്പം തന്നെ മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. മുടി നല്ല കട്ടിയോടെയും കനത്തോടേയും വളരുന്നതിന് സഹായിക്കുന്നതാണ് ആവണക്കെണ്ണ. മുടി വളരുന്നതിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നുണ്ട് ആവണക്കെണ്ണ. ഈർപ്പവും മൃദുത്വവും ഉള്ളതിനാൽ ഇത് വരണ്ടതും അടരുകളുള്ളതുമായ തലയോട്ടിയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
വെളിച്ചെണ്ണ
മുടിയിൽ എണ്ണ തേക്കാത്തവർ ചുരുക്കമായിരിക്കും. അതിൽ തന്നെ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരായിരിക്കും നല്ലൊരു വിഭാഗം ആളുകളും. മുടിയുടെ എല്ലാ അടിസ്ഥാന പ്രശ്‌നങ്ങളേയും പരിഹരിച്ച് മുടിക്ക് ആരോഗ്യവും തിളക്കവും ബലവും വർദ്ധിപ്പിക്കുന്നതിന് വെളിച്ചെണ്ണ സഹായിക്കുന്നു. മുടിക്ക് ഒന്നിലധികം ഗുണങ്ങൾ നൽകുന്നു വെളിച്ചെണ്ണ. ഇത് തലയോട്ടിക്ക് പോഷണം നൽകുകയും മുടിയുടെ തണ്ടിനെ ശക്തമാക്കുകയും ചെയ്യുന്നു. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മുടിക്ക് ബലം നൽകുന്നതോടൊപ്പം തന്നെ മുടിയെ ബലമുള്ളതും വൃത്തിയുള്ളതുമായി സംരക്ഷിക്കുന്നു.
ആര്യവേപ്പെണ്ണ
ആര്യവേപ്പ് മുടിയുടെ ഫംഗൽ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കാലങ്ങളായി മുടിയുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന പല പ്രശ്‌നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ആര്യവേപ്പിന്റെ എണ്ണ. ഇതിലുള്ള ആന്റിമൈക്രോബയൽ, ആന്റി ഫംഗൽ ഗുണങ്ങൾ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. താരനെ പ്രതിരോധിക്കുക മാത്രമല്ല ഇത് ചൊറിച്ചിൽ അടരുകൾ എന്നീ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. വേപ്പെണ്ണ ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് മികച്ചതും വേഗത്തിലുള്ളതുമായ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു. മുടി പൊട്ടിപ്പോവുന്നത് തടയുന്നതോടൊപ്പം തന്നെ മുടിക്ക് ആരോഗ്യവും കരുത്തും വർദ്ധിപ്പിക്കുന്നു.
സവാള ഓയിൽ
സവാള ഓയിൽ നിങ്ങളുടെ മുടിക്ക് വളരെയധികം മാറ്റങ്ങൾ കൊണ്ട് വരുന്നു. മുടി വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന കൊളാജന്റെ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് ഉള്ളി സഹായിക്കുന്നു. ഉള്ളി നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇതിലുള്ള സൾഫർ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിയുന്നത് തടയുകയും ചെയ്യുന്നു. മാത്രമല്ല, ഈ എണ്ണ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുകയും കട്ടിയുള്ളതും ബലമുള്ളതുമായ മുടി വേരുകൾക്ക് സഹായിക്കുകയും ചെയ്യുന്നു.
ഒലിവ് ഓയിൽ
ഒലീവ് ഓയിൽ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾക്ക് മികച്ചതാണ് എന്ന് നമുക്കറിയാം. എന്നാൽ ഇത് ആരോഗ്യത്തിന് എന്ന പോലെ കേശസംരക്ഷണത്തിന്റെ കാര്യത്തിലും മികച്ചത് തന്നെയാണ്. ഇതിലുള്ള മോയ്‌സ്ചുറൈസിംഗ് പവ്വർ ആണ് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിൻ ഇയുടെയും ഗുണം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഒലിവ് ഓയിലിലെ ഒലിക് ആസിഡിന്റെ സാന്നിധ്യം മുടിയുടെ വേരുകളിൽ ആഴത്തിൽ ഇറങ്ങുകയും ഇത് നിങ്ങളുടെ മുടിയുടെ വളർച്ചയെ പോഷിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്നായ താരൻ ചികിത്സിക്കുന്നതിനും ഇത് ഫലപ്രദമാണ്. ഇത് മുടി സോഫ്റ്റ് ആക്കുന്നതിനും സഹായിക്കുന്നു.
ബദാം ഓയിൽ
മുടിക്ക് തിളക്കം വർദ്ധിപ്പിക്കുന്നതിന് ബദാം ഓയിൽ വളരെയധികം സഹായിക്കുന്നു. ഇത് വരണ്ട മുടിക്കും കേടായതുമായ മുടിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം ധാരാളം ബദാം ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിക്ക് തിളക്കം വർദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ഇതിലുള്ള പ്രോട്ടീനുകൾ നിങ്ങളുടെ മുടിയെ വളരെയധികം സഹായിക്കുകയും ചെയ്യുന്നു. മികച്ച കണ്ടീഷണർ പോലെ ബദാം ഓയിൽ പ്രവർത്തിക്കുന്നു. ഇതിലുള്ള മഗ്നീഷ്യം മുടി കൊഴിച്ചിലിനെ പൂർണമായും ഇല്ലാതാക്കുന്നതിനും മുടിക്ക് കനം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.