ഇടക്കൊച്ചിയിൽ വീടിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ ; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് മകൻ; അറസ്റ്റ്

കൊച്ചി: ഇടക്കൊച്ചിയിൽ വയോധികൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. ഇടക്കൊച്ചി സ്വദേശി ജോണിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ജോണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Advertisements

പോസ്റ്റുമോർട്ടത്തിൽ കണ്ട പരിക്കുകൾ കൊലപാതക സൂചനയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. തുടർന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിച്ചു. മദ്യപിച്ച് പിതാവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നായിരുന്നു കൊലപാതകമെന്ന് മൊഴി നൽകി.

Hot Topics

Related Articles