കടുത്തുരുത്തി: കാട് കയറി മൂടി സാമൂഹ്യ വിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായിരുന്ന കടുത്തുരുത്തിയിലെ ജലസേചന വകുപ്പിൻ്റെ പഴയ ഓഫീസ് കാടും പള്ളയും വെട്ടി നീക്കി ശുചീകരണം നടത്തി കടുത്തുരുത്തി സെൻ്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ലയ മരിയ ബിജു. 2004 ൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ജലസേചന വകുപ്പിൻ്റെ ഓഫിസ് കാട് കയറി മൂടിയതോടെ ഇഴജന്തുക്കൾ താവളമാക്കിയിരുന്നു. ജനാലകൾ തകർന്നു. പരിസരം മദ്യപാനകേന്ദ്രമായിയിരുന്നു.
ചുള്ളി തോടിൻ്റെ അരികിൽ സ്ഥിതി ചെയ്യുന്ന ഓഫിസിൽ സ്ഥിരമായി വെള്ളം കയറുന്നതും ഫയലുകളും ഓഫിസ് സാധങ്ങൾ നശിക്കുന്നതും പതിവായിരുന്നു. ഒരു വർഷം മുൻപ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് കടുത്തുരുത്തി സിവിൽ സ്റ്റേഷനിലേക്ക് നീക്കി. ഇതോടെ ഓഫിസ് കെട്ടിടത്തിലേക്ക് ആരും തിരിഞ്ഞു നോക്കാതായി. ഓഫിസും പരിസരവും കാട് കയറി. ഓഫിസ് പരിസരത്തു കൂടി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഷു ദിനത്തിൽ ലയമരിയ മാതാപിതാക്കളുടെ പിന്തുണയോടെ ഓഫിസ് കെട്ടിടവും പരിസരവും വൃത്തിയാക്കുകയായിരുന്നു. കെട്ടിടത്തിൽ കയറിയിരുന്ന കാട് വെട്ടി നീക്കി. കെട്ടിടം മാറാലയും ചിതലും നിക്കി. പരസരത്തെ കാട് വെട്ടിത്തെളിച്ചും. പരിസരമാകെ അടിച്ചു വൃത്തിയാക്കി. അനിയൻ ലീൻ ബി. പുളിക്കൻ സഹായത്തിന് കൂടിയെങ്കിലും പരുക്കേറ്റതിനാൽ പിൻമാറി. സ്കൂൾ മാനേജർ ഫാ. ബിനോ ചേരിയിൽ, പ്രിൻസിപ്പൽ ഫാ. അജീഷ് കുഞ്ചിറക്കാട്ട്, അധ്യാപിക ഷിജിമോൾ ജോസ്, സംഗീത എന്നിവരാണ് ലയമരിയയ്ക്ക് മാർഗ നിർദേശങ്ങൾ നൽകുന്നത്.