ഒലീവ് ഓയിൽ പതിവായി ഉപയോ​ഗിച്ചോളൂ; ഗുണങ്ങൾ നിരവധി

ഒലീവ് ഓയിൽ പതിവായി ഉപയോ​ഗിച്ച് വരുന്ന നിരവധി പേരുണ്ട്. എക്സ്ട്രാ വെർജിൻ ഒലീവ് ഓയിൽ ഏറെ ആരോ​ഗ്യകരമാണ്. ഒലീവ് ഓയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ (MUFA), വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്.

Advertisements

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, ചിലതരം അർബുദങ്ങൾ എന്നിവ പോലുള്ള ജീവിതശൈലി രോഗങ്ങളെ തടയുന്നതിൽ ഈ ഗുണങ്ങൾ ഇതിനെ ഗുണം ചെയ്യുന്നതായി പൂനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ സ്വാതി സന്ധൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൃദയ സംബന്ധമായ അസുഖങ്ങൾ, ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി, കാൻസർ എന്നിവയിൽ നിന്ന് ഒരാളെ സംരക്ഷിക്കാൻ ഒലീവ് ഓയിലിലെ ആന്റിഓക്‌സിഡന്റുകൾ സഹായകമാണ്. ഒരു ടീസ്പൂൺ ഒലിവ് ഓയിൽ, അതായത് 5 മില്ലി എണ്ണയിൽ ഏകദേശം 40 കിലോ കലോറിയും 4.6 ഗ്രാം കൊഴുപ്പും ഉണ്ട് – പ്രധാനമായും മോണോസാച്ചുറേറ്റഡ് കൊഴുപ്പിനാൽ സമ്പുഷ്ടമാണ്. ഇതിനെ MUFA എന്നും പറയുന്നു. വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയാൽ സമ്പുഷ്ടമാണ് ഒലിവ് ഓയിൽ.

ഒലീവ് ഓയിലിൽ ഫിനോളിക് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃ​ദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയിൽ അമിതമായി ചൂടാക്കുന്നത് അതിലെ ആന്റിഓക്‌സിഡന്റുകൾ നശിപ്പിക്കുകയും ദോഷകരമാക്കുകയും ചെയ്യും. 

ദിവസവും രണ്ട് സ്പൂൺ ഒലീവ് ഓയിൽ കഴിക്കാവുന്നതാണ്. ഇത് ഏറെ ആരോ​ഗ്യകരമാണ്. ലേബലിൽ കോൾഡ്-പ്രസ്സ്ഡ്, എക്സ്ട്രാ വിർജിൻ എന്നിവ പരാമർശിക്കുന്ന ബ്രാൻഡുകൾ തിരഞ്ഞെടുക്കുക.

Hot Topics

Related Articles