സോഷ്യല്‍മീഡിയയില്‍ നിന്ന് ഒരുപാട് വിമർശനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് നടി അനശ്വര രാജൻ. പൊതുസ്ഥലങ്ങളില്‍ പോകുമ്ബോള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ടെന്നും താരം പറഞ്ഞു.മീഡിയകള്‍ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.’സെലിബ്രിറ്റി ആയിക്കഴിഞ്ഞാല്‍ നമുക്ക് മുൻപില്‍ എപ്പോഴും ക്യാമറകള്‍ ഉണ്ടാകും. അപ്പോള്‍ നമ്മള്‍ ഒരു പൊതുസ്ഥലത്ത് പോയി എന്തെങ്കിലും ചെയ്താല്‍ അതിന് വലിയ രീതിയിലുളള വിമർശനങ്ങളും ഉണ്ടാകാറുണ്ട്. മറ്റുളളവരുടെ ശ്രദ്ധ നേടിയെടുക്കാനാണ് ഞാൻ പലതും ചെയ്യുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ പലരും കമന്റ് ചെയ്യാറുണ്ട്.
സത്യം പറഞ്ഞാല്‍ ക്യാമറ ഉളളതുകൊണ്ട് എല്ലാവരും പരമാവധി ശ്രദ്ധിച്ചാണ് പെരുമാറുന്നത്. ചില സമയങ്ങളില്‍ അത് ഒരു പ്രശ്നമാകാറുണ്ട്.പല ദിശയില്‍ നിന്നാണ് നമ്മളെ ക്യാമറയില്‍ പകർത്തുന്നത്. ഏത് തരം വസ്ത്രം ധരിച്ച ഒരു നടി കാറില്‍ നിന്ന് പുറത്തിറങ്ങുമ്ബോഴും അവർക്ക് മുകളിലാണ് ക്യാമറ വയ്ക്കുന്നത്. അത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്ബോള്‍ വിമർശനങ്ങള്‍ ഒരുപാട് വരും. അതിപ്പോള്‍ എന്റെ മാത്രം അവസ്ഥയല്ല. എന്റെ വീഡിയോ കാണുമ്ബോള്‍ മാത്രമല്ല, പലരുടെയും അങ്ങനെയുളള വീഡിയോകള്‍ കാണുമ്ബോള്‍ എനിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതൊരു ട്രെൻഡാണ്.തീയേറ്ററില്‍ എത്തുമ്ബോള്‍ പലരും ഇങ്ങനെയാണ് വീഡിയോ എടുക്കുന്നത്. ചിലരോട് ആകാശത്ത് നിന്ന് വീഡിയോ എടുക്കാതെ നേരെ എടുക്കാനും ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു വേദിയില്‍ ഇരിക്കുമ്ബോള്‍ പോലും പല താരങ്ങളുടെയും തലയ്ക്ക് മുകളിലായിരിക്കും വീഡിയോ എടുക്കാനായി ക്യാമറ വയ്ക്കുന്നത്. ഈ ഒരു പ്രശ്നമുളളതുകൊണ്ട് ഒരു പൊതുപരിപാടിയിലോ അല്ലെങ്കില്‍ പുറത്തെവിടെയെങ്കിലും പോകുമ്ബോള്‍ വസ്ത്രധാരണത്തില്‍ നന്നായി ശ്രദ്ധിക്കാറുണ്ട്’- അനശ്വര വ്യക്തമാക്കി.