ലണ്ടന്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ലക്ഷണങ്ങള്‍ ജലദോഷത്തിന്റെതിന് സമാനമെന്ന് ബ്രിട്ടണിലെ ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. മൂക്കൊലിപ്പ്, തലവേദന, ക്ഷീണം, തുമ്മല്‍, തൊണ്ടവേദന എന്നിവയാണ് ഒമിക്രോണിന്റെ ലക്ഷണങ്ങളെന്ന് കൊവിഡ് 19 സിംപ്റ്റം ട്രാക്കിംഗ് പഠനത്തില്‍ വ്യക്തമാക്കുന്നു.ലണ്ടനിലെ ഒമിക്രോണ്‍ കേസുകള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇതിന്റെ ലക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ആയിരക്കണക്കിന് ഒമിക്രോണ്‍ ബാധിതരോട് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഡിസംബര്‍ മൂന്നിനും പത്തിനും ഇടയില്‍ കണ്ടെത്തിയ വേരിയന്റിലാണ് ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ആയതിനാല്‍ ജലദോഷം ഉള്ളവര്‍ വീട്ടിലിരിക്കണമെന്നും ഇവര്‍ക്ക് കൊവിഡ് സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. മുന്‍ വേരിയന്റുകളേക്കാള്‍ നേരിയ രോഗലക്ഷണങ്ങളാണ് ഒമിക്രോണില്‍ കാണുന്നതെന്നും എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുകെയില്‍ ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ശനിയാഴ്ച പതിനായിരത്തിലധികം പുതിയ കേസുകളാണ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കുതിപ്പാണിത്.ഇന്ത്യയില്‍, 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഏകദേശം 145 ഒമിക്രോണ്‍ കേസുകളുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍.