കോട്ടയം : ഉമ്മൻ ചാണ്ടിയുടെ പൊതു ദർശനത്തിന് ഒരുങ്ങുന്ന തിരുനക്കരയുടെ കവാടത്തിൽ വെള്ളക്കെട്ട്. തിരുനക്കര മൈതാനത്തെ പടിഞ്ഞാറൻ കവാടത്തിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുള്ളത്. സാധാരണക്കാരായ ആളുകൾ എത്തുന്ന ഈ വേദിയിൽ വെള്ളക്കെട്ടുണ്ടായത് പ്രതിസന്ധിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ആളുകൾക്ക് മൈതാനത്തെ വേദിയിലേയ്ക്ക് കടന്നുവരാൻ വെളളം ഒഴിവാക്കേണ്ടതിന് പകരം , കരിങ്കല്ല് ഇട്ട് നടവഴി ഒരുക്കിയിരിക്കുകയാണ്. ഇത് ഭൗതിക ദേഹം എത്തിക്കുമ്പോഴുള്ള തിരക്കിൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി എടുക്കണമെന്നാണ് ആവശ്യം.
Advertisements