പുതുപ്പള്ളി : പുതുപള്ളി നിയോജകമണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ് റ്റു – ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ+, എ1 ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്കായി ചാണ്ടി ഉമ്മൽ എം.എൽ.എ ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി മെമ്മോറിയൽ എം.എൽ.എ എക്സലൻസ് അവാർഡ് വിതരണം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ . ഹാളിൽ വച്ച് നടത്തപ്പെട്ടു. ബ്രിട്ടീഷ് എം.പി സോജൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ: ചാണ്ടി ഉമ്മൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പുതുപള്ളി നിയോജക മണ്ഡലത്തിൽ ഫുൾ എ+ നേടിയ 474 കുട്ടികൾക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകപ്പെട്ടു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് ‘ഉമ്മൻ ചാണ്ടി – വിദ്യാഹസ്തം’ പദ്ധതിയുടെ 3-ാം ഘട്ടമായി 500 വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. ഫ്രാൻസിസ് ജോർജ് എം.പി., മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് , സ്വാമി സത്സ്വരൂപാനന്ത സരസ്വതി, ജോഷി ഫിലിപ്പ്, ഷെഫ് ജോമോൻ. എൻ. കെ റിഷിരാജൻ എന്നിവർ സംസാരിച്ചു.കോട്ടയം സ ബർമതി ചാരിറ്റബിൾട്രസ്റ്റ് നടത്തിവന്നിരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പേരിലേക്ക് മാറ്റുന്ന പ്രഖ്യാപനവുംനടന്നു.പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാർഥികൾക്കായി ആവിഷ്കരിച്ച സമഗ്രവിദ്യാഭ്യാസ പദ്ധതി ഉമ്മൻ ചാണ്ടി വിദ്യാ ജ്യോതി 2024- 25 ന്റെ ഉദ്ഘാടനവും നടത്തപ്പെട്ടു.