പുതുപ്പള്ളി: പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മന് നേരെ നടക്കുന്ന വ്യക്തിഹത്യക്ക് കുടപിടിക്കാൻ പുതുപ്പള്ളിയിലെ കെ എസ് യു വിന് ആവില്ല എന്ന് കെ എസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ലിജിൻ സണ്ണി വ്യക്തമാക്കി. യുവജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉള്ള നേതാവ് ആണ് ചാണ്ടി ഉമ്മൻ മാത്രമല്ല മധ്യകേരളത്തിൽ നിന്നും വളർന്നു വരുന്ന യുവ നേതാവിനെ തകർക്കാൻ കൂട്ട് നിൽക്കുന്നവർക്ക് കുടപിടിക്കാൻ പുതുപ്പള്ളിയിലെ കെ എസ് യു വിനാകില്ല എന്നും,അഭിപ്രായ സ്വാതന്ത്രം ഉള്ള പാർട്ടിയിൽ തന്റെ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ ചില കോണുകളിൽ നിന്നും ചില ഫാക്ടറികളിൽ നിന്നും ഉത്പാദിപ്പിച്ചുവിടുന്ന ചാണ്ടി വിരുദ്ധത പുതുപ്പള്ളിയിലെ അടുക്കളയിൽ വേവില്ല എന്നും എന്ത് വില നൽകിയും ചാണ്ടി ഉമ്മനെ കെ എസ് യു പുതുപ്പള്ളി നിയോജകമണ്ഡലം കമ്മറ്റി സംരക്ഷിക്കുമെന്നും ലിജിൻ സണ്ണി വ്യക്തമാക്കി.