കടുത്തുരുത്തി: ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ നിര്‍മിച്ചു സ്‌കൂള്‍ വിദ്യാര്‍ഥി. പ്രതിമ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് കൈമാറും. കടുത്തുരുത്തി വെള്ളാശേരി സ്വദേശിയായ അമല്‍ ജോണ്‍സണാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ ഏറേ ഇഷ്ടപ്പെട്ടിരുന്ന ജനപ്രിയ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയോട് തനിക്കും കുടുംബത്തിനുമുള്ള സ്‌നേഹവും താത്പര്യവുമാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ നിര്‍മിക്കാന്‍ പ്രചോദനമായതെന്ന് അമല്‍ പറഞ്ഞു.
സിമന്‍റ് ഉപയോഗിച്ചാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 20 ദിവസം കൊണ്ടാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഞീഴൂര്‍ വിശ്വഭാരതി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അമല്‍. പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് അമല്‍ പ്രതിമ നിര്‍മാണം ആരംഭിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിതാവ് ജോണ്‍സണ്‍ ആണ് ചെറുപ്പത്തിലെ അമലിന്‍റെ കഴിവ് തിരിച്ചറിയുന്നത്. മാതാപിതാക്കളുടെ പിന്തുണകൂടി ലഭിച്ചതോടെ കൂടുതല്‍ പ്രതിമകള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് അമല്‍. സംസ്ഥാനതലത്തില്‍ ക്ലേ മോഡല്‍ നിര്‍മാണത്തില്‍ അമലിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. അമലിന്‍റെ കരവിരുതില്‍ രൂപം കൊണ്ട ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ കടുത്തുരുത്തി എംഎല്‍എ മോന്‍സ് ജോസഫ് കണ്ടിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ അമലിനെ ഷാള്‍ അണിയിച്ചു അഭിനന്ദിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ പ്രതിമ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്കു നല്‍കുന്നതിനുള്ള സഹായം ചെയ്യാമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അമലിനെ അറിയിച്ചിട്ടുണ്ട്.