പാലാ:പരമ്പരാഗത കലാരൂപങ്ങളുടെയും ആധുനിക കലാസൗന്ദര്യത്തിന്റെയും ആവിഷ്കാരഭംഗിയോടെ പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർത്ഥികൾ അണിനിരന്ന ഘോഷയാത്രയിൽ പടയണി, തെയ്യം, പൂരക്കളി, കളരിപ്പയറ്റ്, പക്ഷിക്കോലം, പുലികളി തുടങ്ങി അമ്പതോളം കേരളീയതനതു കലാരൂപങ്ങൾ അവതരിപ്പിച്ച് ആഘോഷവേദി നിറച്ചുനിന്നു.എ ബ്ലോക്കിന് മുന്നിലെ സമാപനവേദിയിൽ അവതരിപ്പിച്ച മെഗാ തിരുവാതിരയും വടം വലി മത്സരവും വിദ്യാർത്ഥികൾ ആവേശഭരിതമായി സ്വീകരിച്ചു.
വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനവും നടന്നു. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടു മേടയിൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.