കോട്ടയം: ജ് ഇണ്ടാക്കോണം… കോട്ടയത്തിന്റെ തകർപ്പൻ ഓണാഘോഷം ഇന്ന് ശാസ്ത്രി റോഡിൽ. ശാസ്ത്രി റോഡിലെ നമ്പർ പ്ലേറ്റ് കടകളുടെ നേതൃത്വത്തിലാണ് നഗരത്തിലെ ഏറ്റവും വലിയ ഓണാഘോഷം നടക്കുന്നത്. ഓണാഘോഷവും ഓണക്കളികളും ഓണപ്പാട്ടുകളുമായി ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കോട്ടയത്തെ നമ്പർ പ്ലേറ്റ് കടക്കാർ. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കോട്ടയത്ത് ഓണാഘോഷം നടക്കുന്നത്. അതുകൊണ്ടു തന്നെ ഓണം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് നമ്പർ പ്ലേറ്റ് കട ഉടമകളും ജീവനക്കാരും.
Advertisements
ഇതിനായി ജ് ഇണ്ടാക്കോണം 2022 എന്ന പേരിൽ വൻ പോസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്. ന്നാ താൻ സദ്യവിളമ്പ്, തിമിർത്തോണം, വന്നോണം നിന്നോണം പൊളിച്ചോണം എന്ന പേരിൽ വ്യത്യസ്തമായ പോസ്റ്ററുകളും തയ്യാറാക്കിയിറക്കിയിട്ടുണ്ട്. നമ്പർ പ്ലേറ്റ് ഫാമിലിയുടെ പേരിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.