ഓണത്തെ വരവേല്‍ക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍ ; ക്ഷേമപെന്‍ഷനുകള്‍ അടുത്തയാഴ്ച മുതല്‍ വിതരണമാരംഭിക്കും ; ഓണച്ചന്തകള്‍ 27 മുതല്‍

തിരുവനന്തപുരം : രണ്ടു മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ 3200 രൂപവീതം അടുത്ത ആഴ്ച മുതല്‍ വിതരണം തുടങ്ങും. 2100 കോടി രൂപ 57 ലക്ഷം പേര്‍ക്കായി ലഭിക്കും. 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് 22ന് വിതരണം തുടങ്ങും.
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പതിവുപോലെ ലഭിക്കും. കഴിഞ്ഞതവണത്തെ ബോണസും പ്രത്യേക അലവന്‍സും ഓണം അഡ്വാന്‍സും ഇത്തവണയും ഉറപ്പാക്കും.

Advertisements

കണ്‍സ്യൂമര്‍ഫെഡിന്റെ 1600 ഓണച്ചന്ത 29 മുതല്‍ പ്രവര്‍ത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയിലും മറ്റിനങ്ങള്‍ 10 മുതല്‍ 40 ശതമാനംവരെ വിലക്കുറവിലും ലഭിക്കും. മില്‍മ ഓണം സ്‌പെഷ്യല്‍ കിറ്റും ആവശ്യത്തിന് പാലും പാലുല്‍പ്പന്നങ്ങളും ഉറപ്പാക്കും. കശുവണ്ടി വികസന കോര്‍പറേഷന്‍ കശുവണ്ടി പരിപ്പും വിലക്കിഴിവില്‍ ലഭ്യമാക്കും. സഹകരണ സംഘങ്ങളും കുടുംബശ്രീയും ഓണവിപണി തുറക്കും. ഹോര്‍ട്ടികോര്‍പ് പച്ചക്കറിമേള സംഘടിപ്പിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സപ്ലൈകോ ഓണച്ചന്തകള്‍ 27 മുതലാണ്. ജില്ലാ ചന്തകളും അന്നുതന്നെ തുറക്കും. എറണാകുളത്തും കോഴിക്കോട്ടും മെട്രോ ഫെയറുമുണ്ട്. 140 നിയോജക മണ്ഡലത്തിലും സെപ്തം. ഒന്നിന് ചന്ത തുടങ്ങും. എല്ലാ മേളയും ആറുവരെയാണ്. 1000 മുതല്‍ 1200 രൂപവരെയുള്ള പ്രത്യേക ഓണക്കിറ്റും ലഭ്യമാക്കും.

Hot Topics

Related Articles