തിരുവല്ല: ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എഫ്.ഒ.ടി ആന്റ് കെ.സി.സിയും സംയുക്തമായി കുടുംബസംഗമവും, ഓണഘോഷവും, ചാരിറ്റി വിതരണവും പൊന്നോണം 2025 പരിപാടി നടത്തി. രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെ വി.ജി.എം ഹാൾ, എസ്.സി.എസ് കോമ്പൗണ്ട്, തിരുവല്ലയിൽ വെച്ച് നടന്നു.
കുടുംബസംഗമവും ഓണഘോഷവും റവ. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഓണപതാക ഉയർത്തുകയും ഓണസന്ദേശം നൽകുകയും ചെയ്തു. സാംസ്‌കാരിക സമ്മേളനവും, ചാരിറ്റി വിതരണവും അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉത്ഘാടനം ചെയ്തു. ഫേസ് ഓഫ് തിരുവല്ലയുടെ പേഷ്യന്റ് മൊബൈലിറ്റി സർവീസിന്റെ ഔദ്യോഗിക ഉൽഘാടനവും നിർവഹിച്ചു.അഡ്വ. ആർ.സനൽ കുമാർ അംഗങ്ങൾക്കുള്ള ആദരവും, ഓണകിറ്റ് വിതരണവും നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുഷ്പഗിരി മെഡിക്കൽ കോളേജുമായി ചേർന്ന് ആരംഭിച്ച സാന്ത്വനം പദ്ധതിയുടെ (ജനറൽ മെഡിസിൻ വിഭാഗത്തിൽ ജനറൽ വാർഡിൽ അഡ്മിറ്റ് ആകുന്ന രോഗികൾക്ക് മരുന്ന് ഉൾപ്പടെ 600 രൂപ നിരക്കിൽ ചികിത്സ) ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. എബ്രഹാം ജോർജ് പ്രസിഡന്റിനു നൽകി. ഫേസ് ഓഫ് തിരുവല്ല ഫൗണ്ടേഷൻ അംഗങ്ങൾക്ക് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി ഹെൽത്ത് ചെക്ക് അപ്പ് കൂപ്പൺ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. ഡെന്നിസ് എബ്രഹാം കൂപ്പണുകൾ ഫൗണ്ടേഷൻ സെക്രട്ടറി സിബി തോമസിന് കൈമാറി.
എഫ്.ഒ.ടിഫൗണ്ടേഷൻ പ്രസിഡന്റ് ക്ലാരമ്മ കൊച്ചീപ്പൻ മാപ്പിള ആദ്യക്ഷത നിർവഹിച്ച ചടങ്ങിൽ സെക്രട്ടറി സിബി തോമസ് റിപ്പോർട്ടും,തിരുവല്ല ഡിവൈഎസ്പി ജി നന്ദകുമാർ, മാർത്തോമാ സഭാ ട്രസ്റ്റി റവ. എബി റ്റി മാമ്മൻ, മുൻ എം.എൽ.എ ജോസഫ് എം പുതുശ്ശേരി, തിരുവല്ല നഗരസഭ മുൻ ചെയർമാൻ ആർ. ജയകുമാർ,മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.സലിം, അഡ്വ. പ്രകാശ് ബാബു,ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി രാഫെൽ, ഡോ. ശീതൾ ശിവൻകുട്ടി, റെനി ജോൺ, മേരി ദാസ് ആന്റണി, മാത്യൂസ് തിരുവല്ല, എന്നിവർ പ്രസംഗിച്ചു.
ഓണസദ്യ,അംഗങ്ങളുടെ വിവിധ തരം ഓണക്കളികൾ,കലാ-കായിക മത്സരങ്ങൾ,സമ്മാനദാനം എന്നിവയും നടന്നു. ചികിത്സ കൂപ്പൺ / പ്രിവില്ലേജ് കാർഡ് എന്നിവ ലഭിക്കുന്നതിനു 9061983000 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.